മുനീസ്…. പ്രളയമുഖത്ത് നിലയറ്റ നാടിനെ താങ്ങിയെടുത്ത ആ ചെറുപ്പക്കാരന്റെ വിയോഗം നാടിന്റെ കണ്ണീര്‍ പ്രളയമായി

പടം :  പ്രളയ മുഖത്ത് രക്ഷദൗത്യത്തിൽ സജീവമായ മുനീസ് .തൊട്ടടുത്ത് നീല ബനിയൻ ധരിച്ചു നിൽക്കുന്നത് പ്രളയ മുഖത്ത് തന്റെ ചുമല്‍ ചവിട്ടുപടിയാക്കി ലോകശ്രദ്ധപിടിച്ചു പറ്റിയ പരപ്പനങ്ങാടി യിലെ മത്സ്യതൊഴിലാളി ജെയ്സൽ.

ഹംസ കടവത്ത്‌
പരപ്പനങ്ങാടി: നാടിനെ നടുക്കിയ പ്രളയത്തിൽ അത്താണിയായി ആയിരങ്ങളെ ജീവിതത്തിലേക്ക് കരക്കയറ്റിയ മത്സ്യതൊഴിലാളികളോടപ്പം എല്ലാം മറന്ന് മുൻ നിര സേവനം കാഴ്ച്ചവെച്ച മുഴുസമയ ജീവകാരുണ്യ പ്രവർത്തകൻ മുനീസ് ചെട്ടിപ്പടി യാത്രയായി. കൗമാരവും യവ്വനവും സേവന വീചിയിൽ അടയാളപെടുത്തിയാണ്  ജീവിത സമയം പൂർത്തിയാക്കി മുനീസ് നിത്യതയിലേക്ക് യാത്രയായത്.

മുനീസിന് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയവര്‍

പ്രളയ മുഖത്ത് സമാനതകളില്ലാത്ത സേവനം കാഴ്ച്ചവെച്ച മുനീസ് ഒരു ടോമോ കെയർ വളണ്ടിയർ എങ്ങിനെയാവണമെന്ന ജീവിത പാഠം വരും തലമുറക്ക് മുന്നില്‍ വരച്ചു വെച്ചാണ് ജീവിതത്തിൽ നിന്ന് മടങ്ങുന്നത്. അപകടമുഖത്ത് ആൾ കൂട്ടങ്ങൾ പകച്ചു നിൽക്കുമ്പോൾ ആശ്വാസത്തിന്റെ ഒറ്റയാള്‍ പോരാളിയായി മുനീസ് ഓടിയെത്തുക പതിവാണ്. രണ്ടാഴ്ച്ചകൾക്ക് മുന്‍പ്‌  കോഴിക്കോട് ജില്ലയിൽ വെച്ച് ബസപകടത്തിനിരയായി ചലനമറ്റു കിടക്കുന്ന ഒരു വഴിയാത്രികയുടെ ചിന്നി ചിതറിയ  ശരീരവശിഷ്ടങ്ങൾക് മുന്‍പ് മുന്നില്‍
എന്തു ചെയ്യണമെന്നറിയാതെ മൊബൈൽ ഉയർത്തി നിൽക്കുന്ന ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി യാദൃശ്ചികമായി ഇതുവഴി വന്ന മുനീസ് താൻ ഉടുത്ത തുണി അഴിച്ചെടുത്ത് ചിന്നിച്ചിതറി കിടക്കുന്ന ശരീര ഭാഗങ്ങൾ പൊതിഞെടുത്ത് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ഓടി തന്റെ ബാധ്യത നിർവഹിച്ചിരുന്നു.

ചൊവാഴ്ചയുണ്ടായ ഹൃദയാഘാതമാണ്  മരണത്തിലേക്ക് വഴി തെളിയിച്ചത്.  ചെട്ടിപ്പടി മേഖല മുസ്ലിം യൂത്ത് ലീഗ് ജോയന്റ് സെക്രട്ടറി, നാൽപ്പത്തിമൂന്നാം വാർഡ് സെക്രട്ടറി എന്നീ നിലകളിലും പൊതു രംഗത്ത് സജീവമായിരുന്നു. പ്രളയ മുഖത്ത് കാഴ്ച്ചവെച്ച ധീര സേവനത്തെ ആദരിച്ചുകൊണ്ട് പരപ്പനങ്ങാടിയിലെ ട്രോ മോ യൂനിറ്റിനെ പരപ്പനങ്ങാടി പോലീസ് ആദരം ചാർത്തിയപ്പോഴും മുനീസിന്റെ സേവനം പ്രത്യേകം  അടയാളപെടുത്തിയിരുന്നു. മുനീസിനോടുള്ള ആദര സൂചകമായി ഇന്ന് ബ്രുധൻ ) വൈകിട്ട് 4. 30 ന് പരപ്പനങ്ങാടി ജംഗ്ഷനിൽ സർവകക്ഷി അനുശോചന പൊതുയോഗം സംഘടിപ്പിക്കുമെന്ന് ട്രോ മോ യൂനിറ്റ് അദ്ധ്യക്ഷൻ പി. ഒ.അൻവർ അറിയിച്ചു.

 

Related Articles