രണ്ടത്താണിയില്‍ വാഹനങ്ങള്‍ കൂടിയിച്ച് ഒരാള്‍ക്ക് പരിക്ക്

മലപ്പുറം: രണ്ടത്താണി ദേശീയപാതയില്‍ പൂവന്‍ചിനയ്ക്ക് സമീപം വാഹനാപകടം. അപകടത്തില്‍ വാന്‍ യാത്രികന് കാലിന് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ടാണ് കാറും വാനും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.

അപകടത്തില്‍ ഇരു വാഹനങ്ങളുടേയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു.

സ്ഥിരം അപകട മേഖലയായ ഇവിടെ സ്പീഡ് നിയന്ത്രിത മേഖലകൂടിയാണ്. എന്നാല്‍ വാഹനങ്ങള്‍ മിക്കതും അമിത വേഗതയിലാണ് കടന്നു പോവുന്നത്.ഇത് അപകടങ്ങള്‍ ക്ഷണച്ചുവരുത്തുകായാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Related Articles