പരപ്പനങ്ങാടിയില്‍ ഉറങ്ങിക്കിടിന്ന വീട്ടമ്മയുടെ സ്വര്‍ണമാല മോഷ്ടിച്ചു

പരപ്പനങ്ങാടി: ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല മോഷ്ടിച്ചു. മൂന്നരപ്പന്റെ മാലയാണ് മോഷ്ടിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് ശേഷമാണ് സംഭവം നടന്നത്. പരപ്പില്‍

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണമാല മോഷ്ടിച്ചു. മൂന്നരപ്പന്റെ മാലയാണ് മോഷ്ടിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിക്ക് ശേഷമാണ് സംഭവം നടന്നത്. പരപ്പില്‍ റോഡില്‍ താമസിക്കുന്ന ഇരുകുളങ്ങര നാസറിന്റെ ഭാര്യ ഷരീഫയുടെ മാലയാണ് മോഷ്ടിച്ചത്.

വീടിന് പുറത്തെ കോണിയിലൂടെ മുകള്‍ നിലയില്‍ എത്തിയ മോഷ്ടാവ് പിറകിലെ കതക് തുറന്ന് താഴത്തെ നിലയില്‍ ഇവര്‍ കിടന്നുറങ്ങുന്ന മുറിയില്‍ പ്രവേശിക്കുകയായിരുന്നു. കഴുത്തില്‍ ആരോ വലിക്കുന്നു എന്ന തോന്നി ഷരീഫ എഴുന്നേല്‍ക്കുമ്പോഴേക്കും കള്ളന്‍ മാല പൊടിച്ച് ആദ്യമേ തുറന്നുവെച്ച പുറത്തേക്കുള്ള വാതില്‍ വഴി രക്ഷപ്പെടുകായിരുന്നു. ഷരീഫ ഒച്ച വെച്ചതോടെ സമീപത്ത് കിടന്നുറങ്ങിയരുന്ന ഭര്‍ത്താവും മുകളിലെ മുറികളില്‍ കിടന്നുറങ്ങിയിരുന്ന മക്കളും എത്തിയപ്പോഴേക്കും മോഷ്ടാവ് കടന്നു കളഞ്ഞിരുന്നു.

വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. മലപ്പുറത്തുനിന്നെത്തിയ വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •