മഴക്കെടുതിയില്‍ ആയിരത്തോളം വാഴകള്‍ നശിച്ചു;പരപ്പനങ്ങാടിയില്‍ കര്‍ഷകര്‍ കടക്കെണിയിലേക്ക്

പരപ്പനങ്ങാടി: കനത്തമഴയില്‍ വെള്ളം കയറി വാഴകൃഷി നശിച്ചു. കീഴ്ചിറ പാടത്താണ് കുലച്ച ആയിരത്തിലധികം വാഴകള്‍ നശിച്ചത്. ഇതോടെ കടമെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ ആശങ്കയിലാലിയിരിക്കുകയാണ്. പൊന്‍മായി തറയില്‍ രജീഷ് ബാബു, വലിയ കണ്ടത്തില്‍ ഉണ്ണി, എടവണ്ണത്തറ ചന്ദ്രന്‍ തുടങ്ങിയവരുടെ കൂട്ടു കൃഷിയാണ് വെള്ളം കയറി നശിച്ചത്.

കഴിഞ്ഞ മഴക്കാലത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവരുടെ കൃഷി മൊത്തമായി നശിച്ച് പോയിരുന്നു. മാത്രമല്ല വിത്തും പോലും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ തമിഴ്‌നാട്ടില്‍ നിന്ന് കന്ന് ഒന്നിന് 30,40 രൂപ ചിലവാക്കിയാണ് ഇത്തവണ നേന്ത്ര വാഴ കൃഷി നടത്തിയത്.

ഏറെ പ്രതീക്ഷയോടെ ഓണവിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയ ഇവരുടെ അധ്വാനവും പ്രതീക്ഷകളെല്ലാം തോടെ കെട്ടണഞ്ഞിരിക്കുകയാണ്.

Related Articles