മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് അന്തരിച്ചു

ദില്ലി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു.81 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യാശുപത്രിയില്‍

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദില്ലി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു.81 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യാശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. വൈകീട്ട് 3.55 ഓടെയാണ് അന്ത്യം സംഭവിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മൂന്ന്‌വട്ടം തുടര്‍ച്ചയായി ഡല്‍ഹി മുഖ്യമന്ത്രിയായിരുന്നു(1998 മുതല്‍ 2013 വരെ). അഞ്ചുമാസം കേരള ഗവര്‍ണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഡല്‍ഹി പി സി സി അധ്യക്ഷയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി മന്ത്രിസഭകളില്‍ അംഗമായിരുന്നു. അരവിന്ദ് കെജ്രിവാളിനോട് 2013 ല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സജീവ രാഷ്ട്രീയത്തില്‍ നിന്ന് അവര്‍ മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ അജയ് മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയപ്പോഴാണ് ഷീല ദീക്ഷിത് വീണ്ടും അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് സജീവമായി രംഗത്തെത്തിയത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •