അമേരിക്കയില്‍ വെടിവെയ്പ്പില്‍ 8 കുട്ടികള്‍ കൊല്ലപ്പെട്ടു; മരിച്ചത് ഒന്നു മുതല്‍ 12 വരെ പ്രായമുള്ളവര്‍ , അക്രമിയെ വെടിവെച്ചുകൊന്നു

വാഷിങ്ടണ്‍: അമേരിക്കയെ ഞെട്ടിച്ച് പൊതു സ്ഥലത്ത് വീണ്ടും വെടിവെപ്പ്. എട്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. ലുയീസിയാനയിലെ ഷ്രെവെപോർട്ടിൽ ആണ് സംഭവം.3 വീടുകളിലായി ഒന്നു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഷാമര്‍ എല്‍കിന്‍സ് എന്ന 31 വയസ്സുകാരനാണ് അതിക്രമം നടത്തിയത്.

കൊല്ലപ്പെട്ടവരില്‍ ഏഴു കുട്ടികള്‍ അക്രമിയുടേതാണെന്നാണ് വിവരം. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം, പങ്കാളിയായ യുവതിയേയും സമീപത്തെ വീട്ടിലെ സ്ത്രീയേയും വെടിവെച്ചു. ഇരുവരും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

അക്രമിയെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top