വേങ്ങര ആരോഗ്യ കേന്ദ്രത്തിലെ ഡോ.ഷംസിയ കുഴഞ്ഞുവീണ് മരിച്ചു

വേങ്ങര സാമൂഹികരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ എടരിക്കോട് മൂച്ചിക്കൽ സ്വദേശിനി ഡോ. ഷംസിയ (43) അന്തരിച്ചു. കുഴഞ്ഞു വീണതിനെത്തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടക്കൽ ആട്ടീരിപ്പടിയിലാണ് താമസം.
തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് റിട്ട. അധ്യാപകരായ എസ്.എം.അലി, നൂർജഹാൻ എന്നിവരുടെ മകളാണ്. ഭർത്താവ് ഡോ. ശറഫുദ്ധീൻ.
. മക്കൾ: നസൽ മുഹമ്മദ് , ഫൈസാൻ അഹമ്മദ്, കെൻസ മറിയം. എടരിക്കോട് മഹല്ല് ജുമാ മസ്ജിദിൽ ഖബറടക്കി.

Share news
error: Content is protected !!
Scroll to Top