കനത്ത മഴയില്‍ കോട്ടക്കലില്‍ വ്യാപക നാശനഷ്ടങ്ങള്‍

കോട്ടക്കല്‍: ശക്തമായ മഴയില്‍ കോട്ടക്കലില്‍ വ്യാപകനാശനഷ്ടങ്ങള്‍. കനത്ത മഴയില്‍ ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ മൂര്‍ക്കുന്നുമ്മല്‍ കുഞ്ഞുമുഹമ്മദിന്റെ വീടിലെ കിണര്‍ ഇടിഞ്ഞുതാഴ്ന്നു.

വെള്ളിയാഴ്ച വൈകുന്നേരമാണ് വീട്ടകാര്‍ നോക്കി നില്‍ക്കെ ഉഗ്രശബ്ദത്തോടെ കിണര്‍ ഇടിഞ്ഞുതാഴ്ന്നത്.

പുത്തൂര്‍ പാറക്കോരിയില്‍ വീടിന്റെ മതില്‍ നിലം പൊത്തി. പെരുങ്കടക്കാട്ട് ഹംസ ഹാജിയുടെ മതിലാണ് ഇടിഞ്ഞുവീണത്. കരിങ്കല്ല് കൊണ്ട് കെട്ടിപ്പൊക്കിയ ഭാഗമാണ് തകര്‍ന്നത്. ഇവിടെ വീടും അപകട ഭീഷണിയിലാണ്.

Share news
error: Content is protected !!
Scroll to Top