Section

malabari-logo-mobile

താനാളൂരില്‍ കഞ്ചാവ് ചെടി കണ്ടെത്തി

HIGHLIGHTS : താനാളൂര്‍: താനാളൂര്‍ പകരയില്‍ സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. പകരക്കുന്നത്ത് അങ്ങാടിക്ക് തെക്കുവശത്തുള്ള പറമ്പിലാ...

താനാളൂര്‍: താനാളൂര്‍ പകരയില്‍ സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. പകരക്കുന്നത്ത് അങ്ങാടിക്ക് തെക്കുവശത്തുള്ള പറമ്പിലാണ് ചെറുതും വലുതുമായ രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. കണ്ടെത്തിയ ചെടികള്‍ക്ക് രണ്ട് മാസത്തെ വളര്‍ച്ചയുണ്ട്.

പറമ്പില്‍ പുല്ലരിയാനെത്തിയ ആളാണ് പുല്ലുകള്‍ക്കിടയില്‍ കഞ്ചാവ് ചെടികള്‍ മുളച്ച് പൊങ്ങി നില്‍ക്കുന്നതായി കണ്ടത്. തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.

sameeksha-malabarinews

തിരൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനുകുമാറിന്റെ നേതൃത്വത്തില്‍ പ്രിവെന്റീവ് ഓഫീസര്‍ ബാബുരാജ് ,ധനേഷ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി ചെടികള്‍ പറിച്ചെടുത്തു. ഈയിടെയായി പലയിടങ്ങളിലും കഞ്ചാവ് ചെടികള്‍ വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും കണ്ടാല്‍ വകുപ്പധികൃതരെ ഉടന്‍ വിവരമറിയിക്കണമെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബിനുകുമാര്‍ പറഞ്ഞു.

രണ്ടാഴ്ച മുമ്പാണ് താനൂര്‍ വാഴക്കത്തെരുവില്‍ പതിനൊന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തി എക്‌സൈസ് വകുപ്പധികൃതര്‍ നശിപ്പിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!