മലപ്പുറം ജില്ലയില്‍ ഓറഞ്ച്’ അലേര്‍ട്ട് തുടരുന്നു;ജൂലൈ 22ന് റെഡ് അലേര്‍ട്ട്

മലപ്പുറം: ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട് തുടരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ജൂലൈ 22ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ്’ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ജാഗ്രത പുലര്‍ത്താന്‍ ജില്ലാ തല ഉദ്യോഗസ്ഥര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് നിര്‍ദ്ദേശം നല്‍കി. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്തുന്നതിനും താലൂക്ക് തലത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലയില്‍ 24 മണിക്കൂറില്‍ 204 മി.മി അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ജൂലൈ 23 ന് ജില്ലയില്‍ വീണ്ടും ഓറഞ്ച് അലേര്‍ട്ടായിരിക്കും.

Share news
error: Content is protected !!
Scroll to Top