Section

malabari-logo-mobile

എംഎസ്‌പി ക്യാമ്പില്‍ തോക്കിനുള്ളില്‍ വെടിയുണ്ട പൊട്ടിത്തെറിച്ച്‌ 4 ഉദ്യോഗസ്ഥര്‍ക്ക്‌ പരിക്ക്‌

HIGHLIGHTS : മലപ്പുറം: മലബാര്‍ സ്‌പെഷ്യല്‍ പൊലീസിന്റെ(എംഎസ്‌പി)മേല്‍മുറി ക്യാമ്പില്‍ ജനമൈത്രി പൊലീസ്‌ പരിശീലനത്തിനിടെ തോക്കിനുളളില്‍ വെടിയുണ്ട പൊട്ടിത്തെറിച്ച്‌

n-shot_0മലപ്പുറം: മലബാര്‍ സ്‌പെഷ്യല്‍ പൊലീസിന്റെ(എംഎസ്‌പി)മേല്‍മുറി ക്യാമ്പില്‍ ജനമൈത്രി പൊലീസ്‌ പരിശീലനത്തിനിടെ തോക്കിനുളളില്‍ വെടിയുണ്ട പൊട്ടിത്തെറിച്ച്‌ നാല്‌ ഉദ്യോഗസ്ഥര്‍ക്ക്‌ പരിക്കേറ്റു. പൊട്ടിത്തെറിച്ചത്‌ 303 റെഫിളിന്റെ പിന്‍ഭാാഗമാണ്‌. എംഎസ്‌പി എസ്‌ഐ രാജേഷ്‌ മുള്ളോളി, ഹവിദാര്‍ രാജന്‍, സിവില്‍ പോലീസ്‌ ഓഫീസര്‍ ജിബേഷ്‌, വനം വകുപ്പ്‌ ഉദ്യോഗസ്ഥന്‍ സതീഷ്‌ കുമാര്‍ എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. വെള്ളിയാഴ്‌ച രാവിലെയാണ്‌ സംഭവം ഉണ്ടായത്‌.

പരിക്കേറ്റവരെ പെരിന്തല്‍മണ്ണ അല്‍ഷിഫ, മലപ്പുറം ഒാര്‍ക്കിഡ്‌ എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. നാലുപേരുടെയും പരിക്ക്‌ സാരമുള്ളതല്ല. തോക്കില്‍ വെടിയുണ്ട ഇട്ടശേഷം കാഞ്ചി വലിക്കും മുമ്പേ പിന്‍ഭാഗം പൊട്ടുകയായിരുന്നു. ഇരുമ്പ്‌ ചീള്‌ തെറിച്ചാണ്‌ സമീപത്ത്‌ നിന്നവര്‍ക്ക്‌ പരിക്കേറ്റത്‌.

sameeksha-malabarinews

അതെസമയം തോക്ക്‌ ഉപയോഗിക്കാന്‍ ശരിയായ പരിശീലനം നേടാത്ത ഉദ്യാഗസ്ഥന്‍ ബുള്ളറ്റ്‌ തലതിരിച്ച്‌ ലോഡ്‌ ചെയ്‌തതാണ്‌ പൊട്ടിത്തെറിക്ക്‌ കാരണം എന്ന്‌ സംശയിക്കുന്നു. എന്നാല്‍ തോക്കിന്റെ കാലപ്പഴക്കമാണ്‌ പൊട്ടിത്തെറിക്ക്‌ കാരണമായതെന്നും പറയുന്നുണ്ട്‌.

ജനമൈത്രി പൊലീസ്‌ പരിശീലനത്തിനിടെ വെടിവെപ്പ്‌ പരിശീലിപ്പിച്ചത്‌ വിവാദമായിട്ടുണ്ട്‌. സംഭവത്തെ കുറിച്ച്‌ അന്വേഷണം നടത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!