ചൈനയില്‍ ബോട്ട്‌ മറിഞ്ഞ്‌ ഇന്ത്യക്കാരനടക്കം 22 പേരെ കാണാതായി

yangtze-tugboat-aബെയ്‌ജിങ്‌: ചൈനയില്‍ യാങ്‌സി നദിയില്‍ ബോട്ട്‌ മുങ്ങി ഒരു ഇന്ത്യക്കാരനുള്‍പ്പെടെ 22 പേരെ കാണാതായി. കിഴക്കന്‍ ചൈനയുടെ ജിഗന്‍ഷു പ്രവിശ്യയിലാണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍ കാണാതായവരില്‍ എട്ടുപേര്‍ വിദേശികളാണ്‌. യാങ്‌്‌സി നദിയിലെ ഫ്യൂബയ്‌ ചാനലില്‍ പരീക്ഷണ ഓട്ടത്തിടയിലാണ ബോട്ട്‌ അപകടത്തില്‍പ്പെട്ടത്‌.

ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒരോരുത്തരും സിംഗപ്പൂരില്‍ നിന്നുള്ള നാലുപേരും അപകടത്തില്‍പ്പെട്ടിട്ടുണ്ട്‌. കാണാതായ ഇന്ത്യക്കാരന്‍ സിംഗപ്പൂരില്‍ താമസമാക്കിയ ആളാണെന്നാണ്‌ പ്രാഥമിക വിവരം.

ശക്തമായ തണുപ്പിനെ തുടര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനം പതുക്കെയാണ്‌ നടക്കുന്നത്‌. അതെസമയം അപകടത്തില്‍പ്പെട്ട മൂന്ന്‌ പേരെ രക്ഷപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്‌്‌.

Share news
error: Content is protected !!
Scroll to Top