എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റ്‌ എന്‍ജിനിയറെ കയ്യേറ്റം ചെയ്‌തു

Air_india_b747-400_vt-esn_arpചെന്നൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റ്‌ എന്‍ജിനിയറെ കയ്യേറ്റം ചെയ്‌തു. ഇന്നു രാവിലെ 7.30 ന്‌ ചെന്നൈ വിമാനത്താവളത്തിലാണ്‌ സംഭവം. ചെന്നൈ-പാരിസ്‌ എഐ 143 വിമാനത്തിലാണ്‌ സംഭവമുണ്ടായത്‌. ഇതെ തുടര്‍ന്ന്‌ രണ്ടു മണിക്കൂര്‍ വൈകിയാണ്‌ വിമാനം പുറപ്പെട്ടത്‌.

പൈലറ്റിന്റെ കയ്യേറ്റത്തില്‍ എന്‍ജിനിയറുടെ മൂക്കിന്‌ പരുക്കേറ്റു. ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. പൈലറ്റിനെ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയനാക്കി.

യാത്രക്കാര്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ്‌ വിമാനം പുറപ്പെട്ടതെന്നാണ്‌ റിപ്പോര്‍ട്ട്‌.

Share news
error: Content is protected !!
Scroll to Top