അശ്രദ്ധമായി ടോള്‍ബാര്‍ അടച്ചു; കാറിന്റെ മുന്‍ ഗ്ലാസ്‌ തകര്‍ന്നു

parappananagdi,toll copyപരപ്പനങ്ങാടി: റെയില്‍വെ മേല്‍പ്പാലത്തിന്റെ ടോള്‍ബൂത്തില്‍ സ്ഥാപിച്ച വാഹനങ്ങള്‍ തടയുന്നതിനുള്ള ഇരുമ്പ്‌ ബാര്‍ അശ്രദ്ധമായി തുറന്നിതനെ തുടര്‍ന്ന്‌ ഒരു കാറിന്റെ മുന്‍ ഗ്ലാസ്‌ തകര്‍ന്നു. ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ ഒരു മണിയോടെയാണ്‌ സംഭവം.

വാഹനം കടന്നു പോകുന്നതിനിടെ അശാസ്‌ത്രിയമായി നിര്‍മ്മിച്ചിരിക്കുന്ന ടോള്‍ ബൂത്തിലെ ഇരുമ്പ്‌ ബാറിന്റെ കയര്‍ ഊരിയിട്ട ശേഷം ടോള്‍പിരിവു കാരന്‍ മറ്റൊരു വാഹനത്തില്‍ ടോള്‍ പിരിക്കാന്‍ പോയപ്പോഴാണ്‌ അപകടമുണ്ടായത്‌.

തുടര്‍ന്ന്‌ സംഭവസ്ഥലത്തെത്തിയ പൊലീസിനോട്‌ കാര്‍ അടഞ്ഞുകിടന്ന ബാറിലിടിക്കുകയായിരുന്നെന്ന്‌ ടോള്‍ ജീവനക്കാന്‍ പറഞ്ഞു. എന്നാല്‍ യാഥര്‍ത്തില്‍ നടന്നതെന്തായിരുന്നെന്ന്‌ നാട്ടുകാര്‍ ഇടപെട്ട്‌ തിരുത്തുകയായിരുന്നു. കാറുടമയേയും ടോള്‍ ജീവനക്കാരനെയും പൊലീസ്‌ സ്റ്റേഷനിലേക്ക്‌ വിളിപ്പിച്ചിരിക്കുകയാണ്‌.

Share news
error: Content is protected !!
Scroll to Top