മലപ്പുറം ജില്ല ഓംബുഡ്‌സ്മാനായി തിരഞ്ഞെടുക്കപ്പെട്ട് ചേങ്ങാട്ട് അബ്ദുല്‍ റഷീദ്

മലപ്പുറം; തൊഴിലുറപ്പ് പദ്ധതിയുമായി (MGNREGS) ബന്ധപ്പെട്ട മലപ്പുറം ജില്ലയിലേക്കുള്ള ഓംബുഡ്‌സ്മാനായി നിയമിക്കപ്പെട്ട് ചെങ്ങാട്ട് അബ്ദുള്‍ റഷീദ്. കേരളാ ഗ്രാമീണ ബാങ്കിന്റെ ഇന്‍സ്പക്ഷന്‍ വിഭാഗം സീനിയര്‍ മാനേജര്‍ പദവിയില്‍ നിന്ന് വിരമിച്ച അബ്ദുല്‍ റഷീദ് പരപ്പനങ്ങാടി അഞ്ചപ്പുര സ്വദേശിയാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി രൂപീകരിച്ച സെലക്ഷന്‍ ബോര്‍ഡാണ് ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത്. കേരളത്തില്‍ നിന്ന് 10 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. മലപ്പുറം ജില്ലക്ക് പുറമെ വയനാട് ജില്ലയുടെ അധിക ചുമതല കൂടി അബ്ദുല്‍ റഷീദിനാണ്.

ഈ പദ്ധതിയുമായി ബന്ധപ്പെട്ട് തൊഴിലുറപ്പ് തൊഴിലാളികളുടേയും പൊതുജനങ്ങളുടേയും പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്നതിന് പുറമേ ഈ മേഖലയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കേണ്ടതും ഓംബുഡ്‌സ്മാനാണ്.

 

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top