വിപി ഖാദറിനെ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ദേശീയ എക്‌സിക്യുട്ടീവ് അംഗമായി തിരഞ്ഞെടുത്തു

ദില്ലി:ആള്‍ ഇന്ത്യാ ഫിഷെര്‍മെന്‍ കോണ്‍ഗ്രസ് ദേശീയ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായി മലപ്പുറം ജില്ലാ ഫിഷര്‍മെന്‍ കോണ്‍ഗ്രസ് പ്രസിഡന്റെ് വിപി ഖാദറിനെ തെരഞ്ഞെടുത്തു.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

പരപ്പനങ്ങാടിയിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ സജീവ സാനിധ്യമായ വിപി ഖാദര്‍ ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു. ഇദ്ദേഹം നിലവില്‍ മലപ്പുറം ഡിസിസി അംഗമാണ്.

യുഡിഎഫ് ഭരണ കാലത്ത് മത്സ്യ തൊഴിലാളി ബെനിഫിഷ്യറി സമിതി അംഗം കൂടിയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top