തിരൂരങ്ങാടി: ബ്ലോക്ക് പഞ്ചായത്തിലെ ജീവനക്കാരെ സ്ഥലം മാറ്റല്‍ നിത്യ സംഭവമാക്കിയയോടെ ബ്ലോക്കിന്റെ പദ്ധതി നിര്‍വ്വഹണം അവതാളത്തിലായി. ഇത് വരെ 20 ശതമാനം പ്രവര്‍ത്തികള്‍ മാത്രമാണ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന് പൂര്‍ത്തിയാക്കാനായത്. ഭരണ സമിതി അധികാരത്തിലെത്തിയതിന് ശേഷം ബി.ഡി.ഒ, ക്ലര്‍ക്ക്, എ.എക്സി, സി.ഡി.പി.ഒ എന്നിവരെയെല്ലാം മൂന്ന് പ്രാവിശ്യമാണ് സ്ഥലം മാറ്റിയത്.
പുതുതായി ചാര്‍ജ്ജെടുത്ത് പ്രവര്‍ത്തി പഠിച്ചു പദ്ധതി നിര്‍വ്വഹണത്തിലേക്ക് കടന്നതോടെ ഇന്നലെ പ്ലാന്‍ ക്ലര്‍്ക്കിനെയും സ്ഥലം മാറ്റി സര്‍ക്കാര്‍ ഓര്‍ഡര്‍ ഇറങ്ങിയിട്ടുണ്ട്. ഇതോടെ പ്രതിഷേധവുമായി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി രംഗത്തെത്തി. ഇന്നലെ ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ സ്ഥലം മാറ്റിയത് പനര്‍ പരിശോധിക്കണമെന്നും ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്ന എസ്.ഡി.എ സീറ്റില്‍ ജീവനക്കാരെ അടിയന്തിരമായി നിയമിക്കണമെന്നും പ്രസിഡന്റ് കെ.ടി സാദിത ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും കത്ത് നല്‍കുമെന്നും അവര്‍ അറിയിച്ചു.
ഭരണ സമിതി യോഗത്തില്‍ വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, സ്ഥിര സമിതി അധ്യക്ഷരായ ഒടിയില്‍ പീച്ചു, പുറ്റേക്കാട്ട് റംല, സി.സി ഫൗസിയ, മറ്റു മെമ്പര്‍മാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.




