ഭിന്നശേഷിക്കാര്‍ക്കായ് ഉപകരണങ്ങള്‍ വിതരണം ചെയ്തു

തിരൂരങ്ങാടി: ബ്ലോക്ക് പഞ്ചായത്ത് 2021-22 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്കായി ഉപകരണങ്ങള്‍ വിതരണം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്ഥിര സമിതി അധ്യക്ഷന്‍ ഒടിയില്‍ പീച്ചു, മെമ്പര്‍മാരായ സുഹ്‌റ ഒള്ളക്കന്‍, പി.ടി ബിന്ദു, സജി തോട്ടുങ്ങല്‍, ബി.ഡി.ഒ പ്രതിക്ഷ, സി.ഡി.പി.ഒമാരായ പ്രേമലീല, ജയശ്രീ മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു.
Share news
error: Content is protected !!
Scroll to Top