Section

malabari-logo-mobile

യുഎഇയിലെ റോഡുകളില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍, പരീക്ഷിക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യം

HIGHLIGHTS : UAE is the second country in the world to test driverless vehicles on the roads

ദുബായ് : രാജ്യത്തെ റോഡുകളില്‍ ഓട്ടോണമസ് വാഹനങ്ങള്‍ പരീക്ഷിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച അപേക്ഷ യുഎഇ കാബിനറ്റ് അംഗീകരിച്ചു. പരിശോധനാഫലം സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ഇതോടെ റോഡുകളില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ പരീക്ഷിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യവും പശ്ചിമേഷ്യയിലെ ആദ്യ രാജ്യവുമായി യുഎഇ മാറുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.

sameeksha-malabarinews

എക്സ്പോ 2020 ദുബായില്‍ നടന്ന ഷെയ്ഖ് മുഹമ്മദ് അധ്യക്ഷനായ യുഎഇ കാബിനറ്റ് യോഗത്തിലാണ് തീരുമാനം.

പരീക്ഷണാടിസ്ഥാനത്തില്‍ നിലത്തിലിറക്കുന്ന വാഹനങ്ങള്‍ പൂര്‍ണ്ണസുരക്ഷ്ിതമാണെന്ന് തെളിഞ്ഞാല്‍ പൂര്‍ണ്ണസജ്ജമായ വാഹനങ്ങള്‍ പ്രബല്യത്തില്‍ കൊണ്ടുവരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!