Section

malabari-logo-mobile

മലപ്പുറം മേള സമാപിച്ചു

HIGHLIGHTS : മലപ്പുറം: സംഗീതത്തിന്റെ തേന്‍മഴ പെയ്‌തിറങ്ങിയ, മധുരമൂറുന്ന ഇശലിന്റെ നിലാവലകള്‍ തീര്‍ത്ത, മനസ്സില്‍

Malappuram Mela 03 (1)മലപ്പുറം: സംഗീതത്തിന്റെ തേന്‍മഴ പെയ്‌തിറങ്ങിയ, മധുരമൂറുന്ന ഇശലിന്റെ നിലാവലകള്‍ തീര്‍ത്ത, മനസ്സില്‍ കുളിര്‌ കോരി ചൊരിഞ്ഞ ഗാന സന്ധ്യകളുടെ ദശദിന പരിപാടികള്‍ക്ക്‌ പരിസമാപ്‌തി കുറിച്ച്‌, ചെറുതുരുത്തി കലാ മണ്ഡലത്തിലെ 50 നര്‍ത്തകിമാര്‍ അണിനിരന്ന നൃത്തോത്സവത്തോടെ മലപ്പുറം മേള സമാപിച്ചു.

Malappuram Mela 03 (3)മലപ്പുറം ജില്ലാ പഞ്ചായത്ത്‌ വ്യവസായ – വാണിജ്യ – കൃഷി – മൃഗ സംരക്ഷണ – ഡയറി – ഖാദി – ടൂറിസം – വകുപ്പുകളുടെ സഹകരണത്തോടെ ഈ മേഖലകളുടെ വികസനവും പുരോഗതിയും ലക്ഷ്യം വെച്ച്‌ കൊണ്ടാണ്‌ മലപ്പുറം മേള എന്ന പേരിലുള്ള പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചത്‌. സെമിനാറുകളും പഠന ക്ലാസ്സുകളും വ്യാപാരവും കലാ-സാംസ്‌കാരിക പരിപാടികളുമാണ്‌ മേളയുടെ ഭാഗമായി നടന്നത്‌. 10 ദിവസങ്ങളിലായി നടന്ന വ്യവസാ-കാര്‍ഷിക-ക്ഷീര വികസന – മൃഗ സംരക്ഷണ – ഖാദി സെമിനാറുകളിലും വ്യവസായ പ്രമുഖരുമായുള്ള മുഖാമുഖത്തിലും അതാത്‌ മേഖലകളില്‍ നിന്നായി 1500 ഓളം തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്തു. ഉദ്‌ഘാടന സമാപന സമ്മേളനങ്ങള്‍ക്ക്‌ പുറമെ 9 സെമിനാര്‍ സെഷനുകളാണ്‌ നടന്നത്‌. വ്യവസായ മേഖലകളിലേക്ക്‌ കൂടുതല്‍ നിക്ഷേപവും കാര്‍ഷിക രംഗത്ത്‌ പുത്തനുണര്‍വ്വും ക്ഷീര വികസന, മൃഗ സംരക്ഷണ മേഖലയില്‍ നൂതന സാങ്കേതങ്ങളും കണ്ടെത്തുവാന്‍ സെമിനാറുകള്‍ സഹായിച്ചു.

sameeksha-malabarinews

Malappuram Mela 02 (1)ദേശ കാല വ്യത്യാസത്തിന്റെ അകലം കുറച്ച്‌, കാവ്യ പ്രപഞ്ചത്തിന്റെ മായാലോകം സൃഷ്‌ടിച്ച്‌, നൃത്ത ചുവടുകളുടെ ചിലങ്ക നാദവും ഒപ്പനപ്പാട്ടിന്റെ മാപ്പിള ശീലുകളും കോല്‍ക്കളിയിലെ ഒരുമയുടെ താളവും ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത്‌ കോമഡിയുമായി 10 ദിനങ്ങളിലെ സന്ധ്യകളെ സംഗീത സാന്ദ്രമാക്കിയ കലാ വിരുന്നില്‍ കേരളത്തിനകത്തും പുറത്തുമുള്ള 225 കലാ കാരന്മാര്‍ അണി നിരന്നു. വിസ്‌മയകരമായ കാഴ്‌ചകളുടെ വിരുന്നൊരുക്കിയ 150 ഓളം സ്റ്റാളുകളില്‍ വൈവിദ്യമാര്‍ന്ന വസ്‌തുക്കളുടെയും കരകൗശല ഉല്‍പ്പന്നങ്ങളുടെയും ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്ക്‌സ്‌ ഉപകരണങ്ങളുടെയും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച്‌ കൊണ്ടുള്ള പുതിയ കണ്ടു പിടുത്തങ്ങളുടെയും പ്രദര്‍ശനം മുക്കാല്‍ ലക്ഷത്തോളം പൊതു ജനങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി. മേളയോടനുബന്ധിച്ച്‌ നടന്ന മൈലാഞ്ചിയിടല്‍ മത്സരം (മെഹന്തി ഫെസ്റ്റ്‌) പുത്തന്‍ അനുഭവമായി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!