തിരൂരില്‍ ബൈക്ക്‌ അപകത്തില്‍ ഒരാള്‍ മരിച്ചു

IMG-20141229-WA0012തിരൂര്‍ : ബോയ്‌സ്‌ സ്‌കൂളിന്‌ സമീപം ഇന്നലെ ഉണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. വടക്കേ അങ്ങാടി സൂര്യ ഹോസ്‌പ്പിറ്റലിന്‌ സമീപത്ത്‌ താമസിക്കുന്ന കടവത്ത്‌ വീട്ടില്‍ അബ്ദുള്‍ അസീസ്‌(50) ആണ്‌ മരണപ്പെട്ടത്‌.

ഇന്നലെ വൈകീട്ട്‌ ആറുമണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. തിരൂരില്‍ നിന്നും ബിപി അങ്ങാടിയിലേക്ക്‌ പോകുന്ന വഴിക്ക്‌ എതിരെ വന്ന മറ്റൊരു ബൈക്കിലിടിച്ച്‌ റോഡിലേക്ക്‌ തെറിച്ച്‌ വീഴുകയായിരുന്നു

പരിക്കേറ്റ ഉടനെ ഇയാളെ കോട്ടക്കല്‍ അല്‍മാസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന്‌ രാവിലെ മരണം സംഭവിക്കുകായിരുന്നു.

ഭാര്യ:ഷരീഫ. മക്കള്‍ ശാദില്‍ സാജിദ്‌ ഷംസുദ്ധീന്‍

Share news
error: Content is protected !!
Scroll to Top