മലപ്പുറത്ത്‌ കെഎസ്‌ആര്‍ടിസിയുടെ എസി ലോഫ്‌ളോര്‍ ബസ്സുകള്‍ ഓടിത്തുടങ്ങും

low-floor-ksrtc-busമലപ്പുറം: തിരുവന്തപുരത്തും എറണാകുളത്തും മാത്രം സര്‍വ്വീസ്‌ നടത്തിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ്സുകള്‍ ഇനി മലപ്പുറത്തെ നിരത്തിലേക്കും.
ജില്ലക്കായി അനുവദിച്ച 27 എസി ലോഫ്‌ളോര്‍ ബസ്സുകളില്‍ നാലെണ്ണം ഉടനെ ഓടിത്തുടങ്ങും. ഇവയുടെ രജിസ്‌ട്രേഷന്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി വരികയാണ്‌.
തിരൂര്‍ -മഞ്ചേരി, മലപ്പുറം വഴിക്കടവ്‌, പെരിന്തല്‍മണ്ണ-കരിപ്പുര്‍ റൂട്ടകളിലാണ്‌ ആദ്യ ബസ്സുകള്‍ സര്‍വ്വീസ്‌ നടത്തുക.

കോഴിക്കോട്‌ വയനാട്‌ മലപ്പുറം ജില്ലകള്‍ക്കായി 100 ലോഫ്‌ളോര്‍ ബസ്സുകളാണ്‌ അനുവദിച്ചിരിക്കുന്നത്‌. ഇതില്‍ മലപ്പുറത്തിന്‌ അനുവദിച്ച 27 എണ്ണത്തില്‍ 19 എണ്ണം നോണ്‍ എസിയും എട്ടെണ്ണം എസി ബസ്സുകളുമാണ്‌.

എസി ബസ്സുകളില്‍ മിനിമം ചാര്‍ജ്ജ്‌ 15 രൂപയും നോണ്‍ എസിയില്‍ 8 രൂപയുമാണ്‌ മിനിമം ചാര്‍ജ്ജ്‌.

കേന്ദ്രസര്‍ക്കാറിന്റെ ജന്റം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ ഈ ബസ്സുകള്‍ വരുന്നത്‌.

Share news
error: Content is protected !!
Scroll to Top