സരിതാ നായരെന്നു വിളിച്ചു; റിമടോമിക്കെതിരെ വീട്ടമ്മയുടെ വക്കീല്‍ നോട്ടിസ്‌

Rimi Tomyമഞ്ചേരി: നിലമ്പൂര്‍ പാട്ടുത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേള കാണാനെത്തിയ വീട്ടമ്മയെ വേദിയിലേക്ക്‌ വിളിച്ചു കയറ്റി അപമാനിച്ചെന്നാരോപിച്ച്‌ ഗായിക റിമിടോമിക്കെതിരെ വക്കീല്‍ നോട്ടീസ്‌. തുവ്വൂര്‍ സ്വദേശിനിയായ വീട്ടമ്മയാണ്‌ അഡ്വ ഇസ്‌മായില്‍ മുഖേനെ നോട്ടീസ്‌ അയിച്ചിരിക്കുന്നത്‌. നഷ്ടപരിഹാരമായി 10 ലക്ഷം രൂപയും പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും ആവിശ്യപ്പെട്ടാണ്‌ വക്കീല്‍ നോട്ടീസ്‌.

കഴിഞ്ഞ ജനുവരി 12നാണ്‌ ഗാനമേള കേള്‍ക്കാനെത്തിയ വീട്ടമ്മയ റിമി നിര്‍ബന്ധിച്ച്‌ വേദിയില്‍ കയറ്റിയത്‌. വീട്ടമ്മ വേദിയലെത്തിയപ്പോള്‍ അവരെ റിമി മൈക്കിലൂടെ നിലമ്പൂരിലെ സരിതാനായര്‍ എന്ന്‌ അഭിസംബോധന ചെയ്യുകയും അപരിചതനായ ഒരു യൂവാവിനൊപ്പം നൃത്തം ചെയ്യാന്‍ നിര്‍ബന്ധിക്കുകയുമായിരുന്നു. നിര്‍ബന്ധത്തിന്‌ വഴങ്ങി ഇവര്‍ പാട്ടിനൊപ്പം ചുവടു വെച്ചു.

എന്നാല്‍ ഇവര്‍ പുറത്തിറങ്ങയതോടെ പലരും പരഹസിക്കുകയും അപമാനിക്കുകയും ചെയ്‌തു. ഇത്‌ സോഷ്യല്‍ മീഡിയകളില്‍ വലിയ ചര്‍ച്ചയാകുകയും ചെയ്‌തിരുന്നു. ഇത്‌ വീട്ടമ്മയെ മാനസികമായി വളരെ തളര്‍ത്തുകയും സമൂഹത്തില്‍ അപമാനിക്കുകയും ചെയതെന്നാരോപിച്ചാണ്‌ വക്കീല്‍ നോട്ടീസ്‌ അയച്ചത്‌.

Share news
error: Content is protected !!
Scroll to Top