Section

malabari-logo-mobile

മലപ്പുറത്ത് വീണ്ടും കഞ്ചാവ് വേട്ട: കുറ്റിപ്പുറം എക്‌സൈസ് പിടികൂടിയത്‌ നാല് കിലോ കഞ്ചാവ്

HIGHLIGHTS : കുറ്റിപ്പുറം:  തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കെത്തിച്ച് കഞ്ചാവ് മൊത്തവിതരണം ചെയ്യുന്ന കോട്ടക്കല്‍ സ്വദേശിയെ കുറ്റിപ്പുറം എക്‌സൈസ് പിടികൂടി. കോ...

കുറ്റിപ്പുറം:  തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കെത്തിച്ച് കഞ്ചാവ് മൊത്തവിതരണം ചെയ്യുന്ന കോട്ടക്കല്‍ സ്വദേശിയെ കുറ്റിപ്പുറം എക്‌സൈസ് പിടികൂടി.

കോട്ടക്കല്‍ ഇന്ത്യനൂര്‍ സ്വദേശി വീരനാകത്ത് മുനീര്‍(23)നെയാണ് എക്‌സൈസ് ഇന്‍സ്‌പെകടര്‍ ജിജിപോളും പാര്‍ട്ടിയും കുറ്റിപ്പുറം റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് വെച്ച് പിടികൂടിയത്.

sameeksha-malabarinews

കഴിഞ്ഞമാസം കുറ്റിപ്പുറത്ത് എക്‌സൈസുകാരെ ആക്രമിച്ച കേസില്‍ പ്രതികളായ കഞ്ചാവ് വില്‍പ്പനക്കാരില്‍ നിന്നാണ് 23കാരനായ മുനീര്‍ എന്ന യുവാവിനെ കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചത്.ആന്ധ്രാപ്രദേശിലെ തുനിയില്‍ നിന്ന് കഞ്ചാവ് ട്രെയിന്‍മാര്‍ഗ്ഗം എത്തിച്ച് വളാഞ്ചേരി. കോട്ടക്കല്‍ ഭാഗങ്ങളിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് എത്തിക്കുന്നയാളാണ് മുനീര്‍.
കഴിഞ്ഞ ദിവസം ട്രെയിനില്‍ കഞ്ചാവുമായി കുറ്റിപ്പുറത്തെത്തിയ മുനീറിനെ ആര്‍പിഎഫിന്റെ സഹായത്തോടെ എക്‌സൈസ് പിടികൂടുകയായിരുന്നു.

കൗമാരക്കാരെയും ചെറുപ്പക്കാരെയും ഉപയോഗിച്ചാണ് വ്യാപകമായ രീതിയില്‍ കഞ്ചാവ് മലപ്പുറത്തെത്തിക്കുന്നതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ മാത്രം ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഇരുപതോളം പേരുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനായി ഫണ്ട് ചെയ്യുന്ന മാഫിയകള്‍ പിറകില്‍ പ്രവര്‍ത്തക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലില്‍ ഇവരെ കുറിച്ചും എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ കേസില്‍ കൂടുതല്‍ അറസ്‌ററുണ്ടാകുമെന്നും സൂചനയുണ്ട്.

എകസൈസ് ഇന്‍സ്‌പെക്ടര്‍ക്കു പുറമെ കുറ്റിപ്പുറം എക്‌സൈസ് റെയിഞ്ചിലെ പ്രവിന്റീവ് ഓഫീസര്‍മാരായ വിആര്‍ രാജേഷ്, മധുസൂദനന്‍, സിഇഓമാരായ വിനേഷ്, ഷിബു ശങ്കര്‍, ഹംസ, സജിത്ത്, ടികെ രജിത, ജ്യോതി, ദിവ്യ, ശിവകുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!