പരപ്പനങ്ങാടിയില്‍ പെരുമ്പാമ്പിനെ പിടികൂടി

പരപ്പനങ്ങാടി:  പരപ്പനങ്ങാടി നെടുവ കോവിലകം ചെറുകുറ്റി റോഡിലെ കോവിലകം ഇംഗ്ലീഷ് മീഡിയം
സ്‌കൂളിന് സമീപത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടി .
ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെ ഓട്ടോ ഡ്രൈവറായ മൂച്ചിക്കല്‍ അജിയാണ് പെരുമ്പാമ്പിനെ കണ്ടത്.
ഉദ്ദേശം ഏഴടിയോളം നീളമുണ്ട് പാമ്പിന്. ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന സമീപവാസികളായ ജയദേവന്‍, ഉണ്ണികൃഷ്ണന്‍, സജിത്, സാജന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു.

കഴിഞ്ഞ പ്രളയസമയത്ത് മലയില്‍ നിന്ന് ഒഴുകിയെത്തിയതാകുമെന്ന് കരുതുന്നു. വനപാലകരെ വിവരമറിയിച്ചിട്ടുണ്ട്. ഇവര്‍ ഉച്ചയോടെ പാമ്പിനെ കൊണ്ടുപോകുമെന്നാണ് വിവരം.

Related Articles