കരിപ്പൂരില്‍ സിഐഎസ്എഫ് എസ്‌ഐയുടെ മുറിയില്‍ യുവതി മരിച്ച നിലയില്‍

കൊണ്ടോട്ടി : കോഴിക്കോട് വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടൈത്തി. ബീഹാര്‍ സ്വദേശിനി നിഷ(28) ആണ് മരിച്ചത് എന്നാണ് പ്രാഥമികവിവരം. 19ാം തിയ്യതി രാത്രിയോടെയാണ് മരണവിവരം പുറത്തറിയുന്നത്.

മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമെങ്ങിലും ഉണ്ടെന്നാണ് നിഗമനം. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കരിപ്പൂര്‍ ഉണ്യാല്‍ പറമ്പിലെ ക്വാര്‍ട്ടേഴസിലാണ് മൃതദേഹം കണ്ടത്.

സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ കൊച്ചിയില്‍നിന്ന് ഒരു വര്‍ഷം മുമ്പാണ് ഉത്തര്‍പ്രദേശുകാരനായ സിഐഎസ്എഫ് സബ് ഇന്‍സ്‌പെകടര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ സ്ഥലംമാറി എത്തിയത്. മരിച്ച യുവതിയും ഈ ക്വാര്‍ട്ടേഴസില്‍ ഇയാള്‍ക്കൊപ്പം താമസിക്കുന്നുണ്ട്. കഴിഞ്ഞ നാലാം തിയ്യതി ഈ ഉദ്യോഗ്സ്ഥന്‍ നാട്ടിലേക്ക് പോയിരുന്നു. അപ്പോള്‍ യുവതിയും ക്വാര്‍ട്ടേഴസില്‍ നിന്നും പോയിരുന്നത്രെ.

പിന്നീട് 19ാം തിയ്യതി ഉദ്യോഗസ്ഥന്‍ ഭാര്യയുമായി ഉത്തര്‍പ്രദേശില്‍ നിന്ന് തിരിച്ചുവന്നപ്പോഴാണ് വീട്ടിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടത് എന്നാണ് ഉദ്യോഗസ്ഥന്‍ പോലീസിന് നല്‍കിയ മൊഴി.
മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles