Section

malabari-logo-mobile

എംഐ ഷാനാവാസ് എംപി അന്തരിച്ചു

HIGHLIGHTS : കൊച്ചി:  വയനാട് ലോകസഭാ മണ്ഡലം എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ എംഐ ഷാനാവാസ്(67)

കൊച്ചി:  വയനാട് ലോകസഭാ മണ്ഡലം എംപിയും കെപിസിസി വര്‍ക്കിങ്ങ് പ്രസിഡന്റുമായ
എംഐ ഷാനാവാസ്(67) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരമണിയോടെ ചെന്നൈ ക്രോംപേട്ടിലെ ഡോ. റെയ്‌ല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സെന്ററില്‍ വെച്ചായിരുന്നു അന്ത്യം.

കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നവംബര്‍ ഒന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ രണ്ടാം തിയ്യതി തന്നെ കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. എ്ന്നാല്‍ അണുബാധയെ തുടര്‍ന്ന് രോഗം മൂര്‍ച്ഛിക്കുകയായിരുന്നു.
മൃതദേഹം ബുധനാഴച ഉച്ചക്ക് ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തിക്കും തുടര്‍ന്ന് എറണാകുളത്തെ വസതിയിലെത്തിക്കുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെ പത്തിന് എറണാകുളം തോ്ടത്തുംപടി ജുമാമസ്ജിദില്‍ ഖബറടക്കും.

sameeksha-malabarinews

ഭാര്യ ജുബൈദിയത്ത്, മക്കള്‍; ഹസീബ്, അമീന, മരുമക്കള്‍ എപിഎം മുഹമ്മദ് ഹനീഷ്(എംഡി കെഎംആര്‍എല്‍), തെസ്‌ന.

കെഎസ്‌യുവിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച ഷാനാവാസ് യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലെത്ത്ി.

1999ലും 2004ലും ചിറയന്‍കീഴ് ലോകസഭാമണ്ഡലത്തില്‍ മത്സരിച്ച് പരാജയപ്പെട്ടങ്ങിലും 2009ലും 2014ലെ തെരഞ്ഞെടുപ്പകളില്‍ വയനാട് മണ്ഡലത്തില്‍ നിന്നും വിജയിച്ചു.

തിരുവല്ല നീരേറ്റുപറും മുക്കാട്ടുപറമ്പില്‍ എംവി ഇബ്രാഹിം കുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്റെയും മകനായി 1951 സെപ്റ്റംബര്‍ 22ന് കോട്ടയത്തായിരുന്നു ഷാനാവാസ് ജനിച്ചത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!