ഇനി മത്സരരംഗത്തേക്കില്ലെന്ന് സുഷമ സ്വരാജ്

ദില്ലി:  കേന്ദ്രമന്ത്രിയും ബിജെപിയുടെ ഉയര്‍ന്ന വനിതാനേതാവുമായ സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലന്ന് പ്രഖ്യാപിച്ചു. 2019ല്‍ വരാനിരിക്കുന്ന ലോകസഭാതെരഞ്ഞടുപ്പില്‍ താന്‍ മത്സരിക്കില്ലന്നാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ആരോഗ്യപരമായ കാരണങ്ങളാണ് താന്‍ മത്സരിക്കാത്തതെന്നാണ് ഇവരുടെ വിശദീകരണം. താന്‍ ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.

നിലവില്‍ മധ്യപ്രദേശിലെ വിധിഷ ലോകസഭ മണ്ഡലത്തിനെയാണ് ഇവര്‍ പ്രതിനിധീകരിക്കുന്നത്.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയാലും രാജ്യസഭ വഴി ഇവരെ സജീവരാഷ്ട്രീയത്തില്‍ നിലനിര്‍ത്താനാണ് ബിജെപിയുടെ നീക്കം.

എന്നാല്‍ ബിജെപിക്കുള്ളിലെ അസാരസ്വങ്ങള്‍ ഈ പ്രഖ്യാപനത്തിന് കാരണമായിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles