Section

malabari-logo-mobile

പി മോഹനന്റെ മകനെയും മരുമകളെയും ആക്രമിച്ച കേസിലെ പ്രതിയുടെ വീടിനു നേരെ ബോംബേറ്

HIGHLIGHTS : കോഴിക്കോട് :സി പി എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനെയും മരുമകളെയും ആക്രമിച്ച കേസിലെ പ്രതിയുടെ കുറ്റ്യാടിയിലെ വീടിനുനേരെ ബോംബേറുണ്ടായി. ആർഎസ്എസ് ...

കോഴിക്കോട് :സി പി എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനെയും മരുമകളെയും ആക്രമിച്ച കേസിലെ പ്രതിയുടെ കുറ്റ്യാടിയിലെ വീടിനുനേരെ ബോംബേറുണ്ടായി. ആർഎസ്എസ് പ്രവർത്തകനായ സുധീഷിനെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. തിങ്കളാഴ്ച അർദ്ധരാത്രിയാണ് സംഭവമുണ്ടായത്.

കഴിഞ്ഞദിവസം കേസിലെ മറ്റൊരു പ്രതിയായിട്ടുള്ള രമേശനെ വീടിനു നേരെയും ആക്രമണമുണ്ടായി. കേസിൽപെട്ട മറ്റൊരു പ്രതിയുടെ വീട് അടിച്ചുതകർക്കുകയും ചെയ്തിട്ടുണ്ട്.

sameeksha-malabarinews

കഴിഞ്ഞ ഹർത്താൽ ദിനത്തിലാണ് പി മോഹനനെ മകനായ ജൂലിയസ് നികിതാസിനും ഭാര്യയും മാധ്യമപ്രവർത്തകയുമായ സാനിയോ
എന്നിവർക്കുനേരെ ആക്രമണമുണ്ടായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!