Section

malabari-logo-mobile

നിലക്കലിൽ യുഡിഎഫ് സംഘത്തെ പോലീസ് തടഞ്ഞു

HIGHLIGHTS : പത്തനംതിട്ട:ശബരിമലയിൽ സന്ദർശനത്തിനെത്തിയ യുഡിഎഫ് നേതാക്കളെ പോലീസ് തടഞ്ഞു നിലയ്ക്കൽ വെച്ചാണ് എംഎൽഎമാർ ഉൾപ്പെടെ സംഘത്തെ എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്...

പത്തനംതിട്ട:ശബരിമലയിൽ സന്ദർശനത്തിനെത്തിയ യുഡിഎഫ് നേതാക്കളെ പോലീസ് തടഞ്ഞു .നിലയ്ക്കൽ വെച്ചാണ് എംഎൽഎമാർ ഉൾപ്പെടെ സംഘത്തെ എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞത്. അതേസമയം എംഎൽഎമാരെയും ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മാരെയും കടത്തിവിടാം എന്ന പോലീസ് പറഞ്ഞെങ്കിലും ഈ ആവശ്യം യുഡിഎഫ് നേതാക്കൾ അംഗീകരിച്ചില്ല. ഇതോടെ നേതാക്കൾ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. ശബരിമലയിൽ അനാവശ്യമായ നിയന്ത്രണമാണ് പോലീസ് ഒരുക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കൂടാതെ ശബരിമലയിൽ പ്രഖ്യാപിച്ചിരിക്കുന്നു 144 പിൻവലിക്കണമെന്നും എന്തിനാണ് നിരോധനാജ്ഞ എന്നും അയ്യപ്പഭക്തന്മാരെ എന്തിനു തടയുന്നു എന്നും കലാപം ഉണ്ടാക്കുന്നവർ ഉണ്ടെങ്കിൽ അവരെ അറസ്റ്റ് ചെയ്യണമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

പ്രശ്നമുണ്ടാക്കാതെ ശബരിമലയിലേക്ക് പോകാമെന്ന് എസ് പി പറഞ്ഞെങ്കിലും തങ്ങൾക്ക് എല്ലാവർക്കും ഒരുമിച്ച് തന്നെ സന്ദർശിക്കണമെന്ന് കടുംപിടുത്തത്തിൽ തുടർന്നാണ് യുഡിഎഫ് നേതാക്കൾ ഉൾപ്പെടെയുള്ളവർ നിലയ്ക്കലിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!