കരിപ്പൂരില്‍ നിന്ന് സൗദിയിലേക്കുള്ള വലിയവിമാനങ്ങള്‍ ഡിസംബര്‍ 5 മുതല്‍

കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും സൗദി അറേബ്യയിലെ ജിദ്ദ, റിയാദ് എന്നിവടങ്ങളിലേക്കുള്ള സൗദി എയര്‍ലൈന്‍സിന്റെ വലിയ വിമാനങ്ങള്‍ ഡിസംബര്‍ 5 മുതല്‍ സര്‍വ്വീസ് ആരംഭിക്കും. ഇതിനായി കോഴിക്കോട് വിമാനത്താവളത്തില്‍ സൗദി എയര്‍ലൈന്‍സ് പുതിയ ഓഫീസ് തുറക്കും. നവംബര്‍ 22ാം തിയ്യതി മുതല്‍ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിക്കാകനാണ് തീരുമാനം.

ഞായര്‍, തിങ്കള്‍, ബുധന്‍, വ്യാഴം ശനി ദിവസങ്ങളില്‍ ജിദ്ദ സെക്ടറിലേക്കും, ചൊവ്വ വെള്ളി ദിവസങ്ങളില്‍ റിയാദ് സെക്ടറിലേക്കുമായിരിക്കും സര്‍വ്വീസുകള്‍.

Related Articles