മലപ്പുറത്ത് മരണമാസ്സ് മറുപടിയുമായി മുഖ്യമന്ത്രി

മലപ്പുറം:  തന്നെ ചവിട്ടി അറബിക്കടിലിലെറിയുമെന്ന് പറഞ്ഞ ബിജെപി നേതാവിന് സിനിമാ സ്റ്റൈല്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘തന്നെ ചവിട്ടികടലിലിടുമെന്ന് പറഞ്ഞവരുടെ കാലിന് അത്ര ശക്തിപോര, രാധാകൃഷ്ണന്‍ മനസിലാക്കേണ്ടത് ആ മോഹം പലര്‍ക്കുമുണ്ടായിരുന്നു. ഈ ശരീരം ചവിട്ടു കൊള്ളാത്തതല്ല, ബൂട്ട്‌സിട്ട കാലുകൊണ്ടുള്ള ധാരാളം ചവിട്ടുകൊണ്ട ശരീരമാണ്. എന്നുവെച്ച് രാധാകൃഷ്ണന് കേറിക്കളിക്കാനുള്ള ശരീരമാണെന്ന് കണക്കാക്കേണ്ട അങ്ങിനെ വല്ല മോഹവുമുണ്ടെങ്ങില്‍ മനസ്സില്‍ വച്ചാ മതി. അല്ലെങ്ങില്‍ എന്റെയൊരു വൈക്കോല്‍ പ്രതിമ കെട്ടി കടപ്പുറത്ത് ചെന്ന് ചവിട്ടുകൊടുക്കുക. എന്നിട്ട് ഇതാ വിജയന്‍ കടലില്‍ എന്ന് പറഞ്ഞ് ആശ്വാസം കൊള്ളണമെങ്ങില്‍ ആശ്വാസം കൊണ്ടോളു’

മലപ്പുറത്ത് തിങ്കളാഴ്ച വൈകീട്ട് നടന്ന ഇടതുമുന്നണി വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല വിവാദങ്ങളുടെ സാഹചര്യത്തില്‍ വന്‍ജനാവലിയാണ് മുഖ്യമന്ത്രിയെ കേള്‍ക്കാനെത്തിയത്.

ഏതായാലും മലപ്പുറത്ത് തിങ്കളാഴ്ച മുഖ്യമന്ത്രി നടത്തിയ പ്രസംഗം ഇടതുഅനുഭാവികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആഘോഷിക്കുകയാണ്.

Related Articles