Section

malabari-logo-mobile

പ്രളയക്കെടുതിയില്‍ രക്ഷകരായ ട്രോമാകെയര്‍ പ്രവര്‍ത്തകര ഫെയ്‌സ് ഫൗണ്ടേഷന്‍ ആദരിച്ചു

HIGHLIGHTS : പരപ്പനങ്ങാടി: പ്രളയക്കെടുതിയിൽ രക്ഷകരായ പരപ്പനങ്ങാടിയിലേയും  പരിസര പ്രദേശങ്ങളിലെയും മുഴുവൻ ട്രോമോകെയർ വളണ്ടിയർമാരെയും, മത്സ്യത്തൊഴിലാളികളെയും,

പരപ്പനങ്ങാടി: പ്രളയക്കെടുതിയിൽ രക്ഷകരായ പരപ്പനങ്ങാടിയിലേയും  പരിസര പ്രദേശങ്ങളിലെയും മുഴുവൻ ട്രോമോകെയർ വളണ്ടിയർമാരെയും, മത്സ്യത്തൊഴിലാളികളെയും, സാമൂഹ്യ സന്നദ്ധ സംഘടനകളെയും,ഉദ്യോഗസ്ഥരെയും  പരപ്പനങ്ങാടി ഫെയ്‌സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ആദരിച്ചു. പ്രളയ ദുരന്തത്തില്‍പ്പെട്ടവരെ തോണിയിൽ  കയറാന്‍ സ്വന്തം മുതുക് ചവിട്ടുപടിയാക്കി കൊടുത്ത പരപ്പനങ്ങാടി ആവിയിൽബീച്ചിലെ കെ പി ജൈസലിനെയും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട രണ്ട് കുരുന്നു ജീവനുകളെ രക്ഷപ്പെടുത്തിയ   ഉളണത്തെ കെ ശക്കീറിനെയും പ്രത്യേകം ഉപഹാരം നൽകിയും ആദരിച്ചു.

കൊടപ്പാളി പീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ആദരിക്കൽ ചടങ്ങ് പി കെ അബ്ദുറബ്ബ് എം എൽ എ   ഉദ്ഘാടനംചെയ്തു. എം വി കോയക്കുട്ടിഹാജി അധ്യക്ഷനായി. മുനിസിപ്പൽ വൈസ്ചെയർമാൻ എച്ച് ഹനീഫ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ഉസ്മാൻ, എം എം അക്ബർ, എം കരീംഹാജി, എം സമദ് മാസ്റ്റർ, പി ഒ അൻവർ, കടവത്ത് സൈതലവി, സിദ്ധീഖ് അമ്മാറമ്പത്ത്, എം വി നൗഷാദ്, ഇ ഒ അൻവർ, ഡോ:റിയാസ് ഉള്ളണം, ഡോ:യാസർ പാലത്തിങ്ങൽ, കെ പി ഷാജഹാൻ, പി ഒ നഈം, സി പി സുബൈർ മാസ്റ്റർ, റഹീസ് വെളിമുക്ക് സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!