പ്രളയക്കെടുതി;പരപ്പനങ്ങാടിയില്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സ്വീകരണമൊരുക്കുന്നു

പരപ്പനങ്ങാടി: പ്രളയബാധിത പ്രദേശത്തും ദുരിതാശ്വാസ ക്യാമ്പുകളിലും കൈമെയ് മറന്ന് ഒറ്റമനസായി പ്രവര്‍ത്തിച്ച പരപ്പനങ്ങാടിയിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രാജീവ് ഗാന്ധി കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ സ്വീകരണം ഒരുക്കുന്നു.

26ാം തിയ്യതി ഞായറാഴ്ച വൈകീട്ട് 6.30 മണിക്ക് പരപ്പനങ്ങാടി കെ.കെ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങ് പി കെ അബ്ദുറബ്ബ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷണന്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ കേരളം ഏറ്റെടുത്ത ജൈസല്‍,ഷാക്കിര്‍ എന്നിവരെ ആദരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ജയപ്രകാശ്.എ, മുഹമ്മദ് കുട്ടി കാട്ടുങ്ങല്‍, മുജീബ് സി പി, മനാഫ് താനൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles