Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ പ്രധാന റോഡുകളെല്ലാം വെള്ളത്തില്‍ : ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു

HIGHLIGHTS : മലപ്പുറം:  ജില്ലയില്‍ അതിതീവ്രമഴയെ തുടര്‍ന്ന് പുഴകളല്ലാം കരകവിഞ്ഞതോടെ വാഹനഗതാഗം താറുമാറായി

മലപ്പുറം:  ജില്ലയില്‍ അതിതീവ്രമഴയെ തുടര്‍ന്ന് പുഴകളല്ലാം കരകവിഞ്ഞതോടെ വാഹനഗതാഗം താറുമാറായി. ജില്ലയിലെ പ്രധാന റോഡുകളല്ലാം വെള്ളത്തിലായി. ജില്ലാകേന്ദ്രമായ മലപ്പുറം ഒറ്റപ്പെട്ട അവസ്ഥയിലാണ്. നഗരത്തില്‍ നൂറാടി കിഴക്കേതല, പൊന്മള, ഹാജിയാര്‍ പള്ളി, ഇരുമ്പുഴി തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്.
. മലപ്പുറം നഗരത്തില്‍ നിന്നും പരപ്പനങ്ങാടി, കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, കോട്ടക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇന്ന് ബസ് സര്‍വ്വീസ് ഇല്ല.
മലപ്പുറം-പരപ്പനങ്ങാടി റോഡില്‍ വേങ്ങര വരെ കടലുണ്ടിപുഴ പലയിടത്തും അപകടകരമായ രീതിയില്‍ കരകവിഞ്ഞിട്ടുണ്ട്. പാണക്കാടിനും കാരത്തോടിനുമിടിയില്‍ റോഡ് മുങ്ങിയിട്ടുണ്ട്. ഇവിടെ ഗതാഗതം നിരോധിച്ചു.
തീരദേശമേഖലയില്‍ കടലുണ്ടി പുഴയും ഭാരതപ്പുഴയും നിറഞ്ഞ് കവിഞ്ഞൊഴുകകയാണ്. ചേളാരി-പരപ്പനങ്ങാടി. കുറ്റിപ്പുറം-തിരൂര്‍, ചമ്രവട്ടം ഭാഗങ്ങള്‍ ഗതാഗത തടസ്സമുണ്ട്

എടവണ്ണയില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മഞ്ചേരി- നിലമ്പൂര്‍, നിലമ്പൂര്‍ – അരീക്കോട് റോഡുകളില്‍ ഗതാഗതം ആരംഭിച്ചിട്ടില്ല.
മഞ്ചേരി- വണ്ടൂര്‍ റോഡ് ഗതാഗതയോഗ്യമാണ്.
മഞ്ചേരി- പാണ്ടിക്കാട് റോഡില്‍ ഗതാഗതം സാധ്യമല്ല. വള്ളുവങ്ങാട് പുഴ കരകവിഞ്ഞ് ഒഴുക്കുകയാണ്.

sameeksha-malabarinews

ആനക്കയം – പെരിന്തല്‍മണ്ണ റൂട്ടില്‍ കാഞ്ഞമണ്ണയില്‍ റോഡില്‍ വെള്ളം കയറിയതിനാല്‍ യാത്ര സാധ്യമല്ല. മലപ്പുറം – ആനക്കയം റൂട്ടിലും ഗതാഗതം പുനരാരംഭിച്ചിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!