Section

malabari-logo-mobile

താനൂരില്‍ 5 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു;പൂരപ്പുഴ കരകവിഞ്ഞു;കനോലികനാല്‍ നിറഞ്ഞു

HIGHLIGHTS : താനൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് പ്രദേശത്ത് പലയിടങ്ങളിലും വെള്ളം കയറി. പൂരപ്പുഴ കരകവിഞ്ഞ് ഓലപ്പീടികയ്ക്ക് കിഴക്ക് ഭാഗത്തുള്ള മാലിദ്വീപില്‍ വെള്ളം ക...

താനൂര്‍: ശക്തമായ മഴയെ തുടര്‍ന്ന് പ്രദേശത്ത് പലയിടങ്ങളിലും വെള്ളം കയറി. പൂരപ്പുഴ കരകവിഞ്ഞ് ഓലപ്പീടികയ്ക്ക് കിഴക്ക് ഭാഗത്തുള്ള മാലിദ്വീപില്‍ വെള്ളം കയറി. ഇവിടെ വീടുകളിലെല്ലാം വെള്ളം കയറി. കനോലി കനാല്‍ നിറഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്.

പരിയാപുരം,മാലിദ്വീപ്,ദേവധാര്‍,ഒഴൂര്‍,നിറമരുതൂര്‍ എന്നിവിടങ്ങിളിലായി അഞ്ച് ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.

sameeksha-malabarinews

പരപ്പനങ്ങാടി താനൂര്‍ റോഡില്‍ ശക്തമായ മഴയെ തുടര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടത് ഗതാഗതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇതുവഴിയുടെ ബസ് സര്‍വ്വീസ് പലതും നിര്‍ത്തിയിട്ടുണ്ട്. തിരൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കാളാട് വഴി പോകണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!