പരപ്പനങ്ങാടി: പാലത്തിങ്ങല്‍ ന്യൂകട്ടില്‍ പാലത്തില്‍ മാലിന്യവും മരങ്ങളും നിറഞ്ഞത് ഒഴുക്കിനെ ബാധിക്കുന്നു. ന്യൂകട്ടിന്റെ കാലുകളില്‍ വലിയ മരത്തടികള്‍ തടഞ്ഞ് നില്‍ക്കുന്നതിനാല്‍ ഇത് നീരൊഴുക്കിന് തടസ്സം നില്‍ക്കുകയും ചുഴലി,പാലത്തിങ്ങല്‍,നഗരയില്‍, കരിങ്കല്ലത്താണി പ്രദേശത്തുള്ളവര്‍ ആശങ്കയിലാണ്….
അടിയന്തിരമായി ഇത് നീക്കം ചെയ്തില്ലെങ്ങില്‍ പാലത്തിങ്ങല്‍ പുഴ വീണ്ടും പലയിടങ്ങളിലും കരകവിയും. പാലത്തിങ്ങല്‍ അങ്ങാടി ഇപ്പോള്‍ തന്നെ വെള്ളം കയറുമെന്ന ഭീഷണിയിലാണ്.
കഴിഞ്ഞ പ്രളയകാലത്ത് വന്‍മരങ്ങള്‍ ന്യൂകട്ടില്‍ അടിഞ്ഞത് നീക്കം ചെയ്തതിന് ശേഷം വെള്ളം ദ്രുതഗതിയില്‍ ഒഴുകിപ്പോയതിനാല്‍ ആണ് തൊട്ടടുത്ത പ്രദേശങ്ങളിലെ വെള്ളം താഴ്ന്നത്…
അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും ആവിശ്യപ്പെടുന്നത്.




