കടലുണ്ടിപുഴയില്‍ വെള്ളം കൂടുന്നു ; തിരൂരങ്ങാടിയില്‍ നിരവധി വീടുകള്‍ വെള്ളത്തില്‍

തിരൂരങ്ങാടി നിലക്കാത്ത മഴയില്‍ തിരൂരങ്ങാടിയുടെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകള്‍ വെള്ളത്തിലായി. കക്കാട്, പനമ്പുഴ, പുഴിങ്ങലത്ത് പാടം കരിമ്പില്‍ ഭാഗങ്ങളിലാണ് വീടുകളില്‍ അടക്കം വെളളത്തിലായിരിക്കുന്നത്. തിരൂരങ്ങാടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. കൂരിയാട് പനമ്പുഴ റോഡിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.

കക്കാട് ഭാഗത്ത് ഇന്നലെ നിര്‍ദ്ദേശമനുസരിച്ച് 40ഓളം വീടുകളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. ഈ വീടുകളിലെല്ലാം ഇന്നലെ രാത്രിയോടെ വെള്ളംകയറി

കടലുണ്ടി പുഴയില്‍ വെള്ളം ക്രമാതീതമായി ഉയരുന്നുണ്ട്. ഇതുമൂലും പതിനാറുങ്ങല്‍ പള്ളിപ്പടി ഭാഗങ്ങളില്‍ കഴിഞ്ഞവര്‍ഷത്തേതുപോലെ വെള്ളം കയറുമോ എന്ന ആശങ്കയുണ്ട്. കരിമ്പില്‍, കാച്ചടി ഭാഗങ്ങളില്‍ നാട്ടുകാര്‍ വീട്ടിലുള്ള സാധനങ്ങളല്ലാം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top