Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ പുഴ കരകവിഞ്ഞു: നിരവധി വീടുകള്‍ വെള്ളത്തില്‍: ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

HIGHLIGHTS : പരപ്പനങ്ങാടി:  കനത്തെ മഴയെ തുടര്‍ന്ന് പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ താഴ്ന്ന പ്രദേശങ്ങളല്ലാം

പരപ്പനങ്ങാടി:  കനത്തെ മഴയെ തുടര്‍ന്ന് പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ താഴ്ന്ന പ്രദേശങ്ങളല്ലാം വെള്ളത്തിനിടിയിലായി. കൂടാതെ കടലുണ്ടിപുഴ കരിങ്കല്ലത്താണി ഭാഗത്ത് കരകവിഞ്ഞതോടെ വിവാനഗര്‍, സ്റ്റേഡിയം റോഡ് ഭാഗത്തേക്ക് വെള്ളം ശക്തമായി വരാന്‍ തുടങ്ങിയിരിക്കുകയാണ്.
ചെട്ടിപ്പടി ആനപ്പടി സ്‌കൂളിലും നെടുവ ഹൈസ്‌കൂളിലുമാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പ് ഔദ്യോഗികമായി ആരംഭിച്ചിട്ടുള്ളത്. നെടുവ സ്‌കൂളില്‍ കയ്യിറ്റിച്ചാലില്‍, കോട്ടത്തറ ഭാഗങ്ങളിലില്‍ നിന്നുമുള്ള 40 കുടുംബങ്ങളില്‍ നിന്നായി 273 ആളുകള്‍ ക്യാമ്പിലെത്തിയിട്ടുണ്ട്. ആനപ്പടി സ്‌കൂളില്‍ കീഴച്ചിറ ഭാഗത്തുനിന്നുമുള്ള 39 കുടംബങ്ങളാണ് ക്യാമ്പിലെത്തിയിരിക്കുന്നത്.118 ആളുകളാണ് ഇവിടെയുള്ളത്. ഇന്ന് പുലര്‍ച്ചെ കരിങ്കല്ലത്താണി, വിവാനഗര്‍ ഭാഗത്തുവെള്ളം കയറിയതിനെ തുടര്‍ന്ന് 5 കുടംബങ്ങള്‍ ബിഇഎം ഹൈസ്‌കൂളില്‍ താത്ക്കാലികമായി എത്തിയിട്ടുണ്ട്. നെടുവ സ്‌കൂളിലെ ക്യാമ്പൊരുക്കാന്‍ നെടുവ വില്ലേജ് ഓഫീസര്‍ ഷാജു, കൗണ്‍സിലര്‍ നൗഫല്‍ ഇല്യന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നുണ്ട്.
ഉള്ളണം കുണ്ടന്‍ കടവ് ഭാഗത്ത് വെള്ളം കയറിയിട്ടുണ്ട് ഇവിടെ നിന്നും ആളുകള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറുന്നുണ്ട്.

പാലത്തിങ്ങല്‍ ഭാഗത്ത് പുഴ കരകവിഞ്ഞാല്‍ കൂടുതല്‍ വീടുകള്‍ വെള്ളത്തിനടിയിലാകും. പാലത്തിങ്ങല്‍, കരിങ്കല്ലത്താണി ഭാഗത്ത് ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.

sameeksha-malabarinews

പാലത്തിങ്ങല്‍ കൊട്ടന്തല ഭാഗത്തുനിന്നും ആളുകളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!