Section

malabari-logo-mobile

നിലമ്പൂര്‍ പോത്തുകല്ല് കവളപ്പാറ ഉരുള്‍പൊട്ടല്‍: 50 നും നൂറിനുമിടയില്‍ ആളുകളെ കാണാനില്ല;പി വി അന്‍വര്‍

HIGHLIGHTS : നിലമ്പൂര്‍: നിലമ്പൂര്‍ പോത്തുകല്ല് പഞ്ചായതത്തിലെ കവളപ്പാറിയില്‍ ശക്തമായ ഉരുള്‍പ്പൊട്ടല്‍. ഉരുള്‍പൊട്ടലില്‍ അന്‍പതിനും നൂറിനും ഇടയില്‍ ആളുകളെ കാണാനി...

നിലമ്പൂര്‍: നിലമ്പൂര്‍ പോത്തുകല്ല് പഞ്ചായതത്തിലെ കവളപ്പാറിയില്‍ ശക്തമായ ഉരുള്‍പ്പൊട്ടല്‍. ഉരുള്‍പൊട്ടലില്‍ അന്‍പതിനും നൂറിനും ഇടയില്‍ ആളുകളെ കാണാനില്ലെന്നും മുപ്പതോളം വീടുകള്‍ മണ്ണിനടിയില്‍ പെട്ടതായും പി വി അന്‍വര്‍ എംഎല്‍എ. സംഭവസ്ഥലത്തു നിന്നും രണ്ട് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. എംഎല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അപകടവിവരം അറിയിച്ചിരിക്കുന്നുത്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

sameeksha-malabarinews

ഏറെ ദു:ഖകരമായ ഒരു വാർത്തയാണ് അറിയിക്കുവാനുള്ളത്‌.പോത്തുകല്ല് പഞ്ചായത്തിൽ പെട്ട കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ,30-ഓളം വീടുകൾ മണ്ണിനടിയിലായിട്ടുണ്ട്‌.ഏകദേശം അൻപതിനും നൂറിനുമിടയിൽ ആളുകളെ കാണാതായിട്ടുണ്ടെന്നാണ് പ്രദേശവാസികളിൽ നിന്ന് ലഭ്യമായ വിവരം.മലയുടെ താഴ്‌വരയായ
ഒരു പ്രദേശം ഒന്നാകെ ഉരുൾപൊട്ടലിൽ പെട്ട്‌ ഒലിച്ച്‌ പോയി മണ്ണിൽ അമരുകയാണുണ്ടായത്‌.

ദുരന്തപ്രദേശത്ത്‌ നിന്ന് രണ്ട്‌ കുട്ടികളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്‌.തിരച്ചിൽ ഏറെ ദുഷ്ക്കരമാണ്.സൈന്യത്തിന്റെ സേവനം ഉണ്ടെങ്കിൽ മാത്രമേ മണ്ണിനിടയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കിൽ,അവരെ രക്ഷിക്കാനാകൂ.പ്രദേശത്തേക്ക്‌ എത്തിച്ചേരാൻ ബുദ്ധിമുട്ടുണ്ട്‌.സിഗ്നൽ ലഭ്യതയുടെ അഭാവം മൂലം കമ്മ്യൂണിക്കേഷനിലും ബുദ്ധിമുട്ടുണ്ട്‌.രാവിലെ മുതൽ തന്നെ,ഞാനുൾപ്പെടെ കവളപ്പാറയിൽ ക്യാമ്പ്‌ ചെയ്ത്‌ സാധ്യമായ തരത്തിലുള്ള രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്‌.സൈന്യത്തിന്റെ സേവനം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്‌.സർക്കാർ തീരുമാനപ്രകാരം പാലക്കാട്‌ നിന്ന് ദേശീയ ദുരന്ത നിവാരണ സേന ഉടൻ കവളപ്പാറയിൽ എത്തും.കൂടുതൽ ജീവനുകൾ നഷ്ടപ്പെടാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.കവളപ്പാറയിലെ ജനങ്ങൾക്കൊപ്പം ഈ നാട്‌ ഒന്നാകെ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു..

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!