മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിടിച്ചില്‍; വീട്ടിനുള്ളില്‍ നാലുപേര്‍ കുടുങ്ങി

മലപ്പുറം: ശക്തമായ മഴയില്‍ കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞു. മണ്ണിടിഞ്ഞ് സമീപത്തെ വീടിനുമുകളില്‍ പതിച്ച് വീടു തകര്‍ന്നു. വീടിനുള്ളില്‍ നാലുപേര്‍ കുടുങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

കോട്ടക്കുന്നിന് താഴെയാണ് അപകടം സംഭവിച്ചിരിക്കുന്നത്. പോലീസും ഫയര്‍ഫോഴ്‌സും ട്രോമാകെയര്‍ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top