വെള്ളം കയറി കാലിക്കറ്റ് സര്‍വ്വകലാശാല ഇന്‍ഡോര്‍ സ്റ്റേഡിയം

തേഞ്ഞിപ്പലം:കനത്ത മഴയില്‍ കാലിക്കറ്റ് സര്‍വ്വകലാശാല പി.ടി ഉഷ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെള്ളം നിറഞ്ഞു. കനത്ത മഴയില്‍ ചോര്‍ച്ച മൂലമാണ് സ്റ്റേഡിയം വെള്ളത്തിലായത്. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ഫ്‌ളോറിങ് നാശത്തിന്റെ വക്കിലായിരിക്കുകയാണ് ഇതോടെ.

ചോര്‍ച്ച പരിഹരിക്കുന്നതിന് കായിക വകുപ്പു മേധാവി നിരവധിതവണ അപേക്ഷിച്ചിട്ടും പൊട്ടിയ ഷീറ്റുകള്‍ മാറ്റാന്‍ സര്‍വ്വകലാശാല തയാറായിട്ടില്ലെന്നാണ് അക്ഷേപം.

മഴയത്ത് കായിക വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിനുള്ള ഏക ആശ്രയമായിരുന്നു ഇന്‍ഡോര്‍‌സ്റ്റേഡിയം. വെള്ളം കറിയതോടെ മഴയത്ത് പരിശീലനം നടത്താനാകാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് വിദ്യാര്‍ത്ഥികളും.

Related Articles