Section

malabari-logo-mobile

തട്ടത്തിന്‍ മറയത്ത് മലപ്പുറത്തെ എല്‍ഡിഎഫ്

HIGHLIGHTS : മലപ്പുറം: സിപിഐഎം സംസ്ഥാനകമ്മറ്റിയംഗം പികെ സൈനബയുടെ കനത്തതോല്‍വി പാര്‍ട്ടി അണികള്‍ക്കിടയില്‍ കടുത്ത ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. സിപിഎം അണിക...

sainabaമലപ്പുറം: സിപിഐഎം സംസ്ഥാനകമ്മറ്റിയംഗം പികെ സൈനബയുടെ കനത്തതോല്‍വി പാര്‍ട്ടി അണികള്‍ക്കിടയില്‍ കടുത്ത ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. സിപിഎം അണികള്‍ തോല്‍വിക്ക് കാരണമായി പ്രധാനമായും വിലയിരുത്തപ്പെട്ട മലപ്പുറത്തെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ വിഷയത്തില്‍ രണ്ടു തട്ടിലായിരിക്കുകയാണ്.

മതേതരപുരോഗമന ആശയക്കാരിയായ പികെ സൈനബയെ സ്ഥാര്‍ത്ഥിയാക്കിയതിനോട് രണ്ടു തരത്തിലുള്ള പ്രതികരണണാണ് സിപിഎമ്മനുളളില്‍ ഉയര്‍ന്നുവരുന്നത്. തട്ടമിടാത്ത മുസ്ലീം സ്ത്രീ എന്ന ചര്‍ച്ച തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉയര്‍ന്നുവരുമെന്നും ഇത് വോട്ടിങ്ങില്‍ പ്രതിഫലിക്കുമെന്നു ഒരു വിഭാഗം ആദ്യം മുതലെ അഭി്ര്രപായപ്പെട്ടിരുന്നു.് ജില്ലാ നേതൃത്വവും സൈനബയെ സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ല എന്ന നിലപാടാണ് സംസ്ഥാനകമ്മറ്റിക്കു മുന്നില്‍ വച്ചത്.എന്നാല്‍ സ്ഥാനര്‍ത്ഥിത്വം പ്രഖ്യാപിച്ച ശേഷം പിന്നീട് മാറ്റുന്നത് സംസ്ഥാനത്തിന്റെ മറ്റു ഭാഗത്തുകൂടി ദോഷം ചെയ്യുമെന്നതിനാല്‍ മാറ്റാന്‍ കഴിയില്ലെന്നുമായിരുന്നു ,സംസ്ഥാനനേതൃത്വത്തിന്റെ നിലപാട്.
പ്രചരണം തുടങ്ങിയപ്പോള്‍ തന്നെ സിപിഎമ്മനോട് അടുപ്പം കാണിച്ചിരുന്ന എപി വിഭാഗം തങ്ങള്‍ സൈനബക്ക് വോട്ട് ചെയ്യില്ലെന്ന് പരസ്യമയി പ്രഖ്യാപിച്ചിരുന്നു. ഇവര്‍ നിഷേധവോട്ടാണ് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും അധികം നിഷേധവോട്ട് രേഖപ്പെടുത്തിയ മണ്ഡലം മലപ്പുറമാണ്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജയിക്കാനാണെന്നും ആദര്‍ശം പ്രകടിപ്പിക്കേണ്ട ഇടമെല്ലെന്നും ഒരു വിഭാഗം സിപിഎം അണികള്‍ വിശ്വസിക്കുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതൃത്വത്തിന് പറ്റിയ പാളിച്ചയാണ് ഈ തോല്‍വിക്ക് കാരണമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്.

sameeksha-malabarinews

ഇത്തരം മതമൗലികവാദങ്ങള്‍ക്കു മുന്നില്‍ പാര്‍ട്ടി മുട്ടുമടക്കരുതെന്നും മതേതരവിശ്യാസികളുടെയും പാര്‍ട്ടി അനുഭാവികളുടെയും കറകളഞ്ഞ വോട്ടാണ് തങ്ങള്‍ക്ക് ഇത്തവണ ലഭിച്ചതെന്ന് അഭിമാനത്തോടെ പറയണമെന്ന് മറുവിഭാഗം വാദിക്കുന്നു.

ഇത്തവണ പോള്‍ ചെയ്തിന്റെ 28.47 ശതമാനം വോട്ട് മാത്രമാണ് സൈനബക്ക് ലഭിച്ചത്. 2009 ല്‍ ലഭിച്ചതിനേക്കാളും 69359 വോട്ടുകള്‍ ഇത്തവണ കുറഞ്ഞു. 1.75 ലക്ഷം പുതിയ വോട്ടുകള്‍ മണ്ഡലിത്തില്‍ വന്നതിലും സിപിഎമ്മിന് കാര്യമായ സ്വാധീനം ഉണ്ടാക്കാനായില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എതിര്‍ സ്ഥാനാര്‍ത്ഥിയായ ഇ അഹമ്മദിനെതിരെ ലീഗില്‍ ഉയര്‍ന്നു വന്ന എതിര്‍പ്പുകളെ മുതലാക്കാനായില്ലെന്നു മാത്രമല്ല ശക്തകേ്ര്രന്ദങ്ങളില്‍് പോലും വോട്ടു ചോരുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പില്‍ കണ്ടത്. കഴിഞ്ഞ തവണ മുപ്പത്തിമൂവായിരം വോട്ടുനേടിയ വേങ്ങരയില്‍ ഇത്തവണ വെറും പതിനേഴായിരും വോട്ടുമാത്രമാണ് എല്‍ഡിഎഫ് നേടിയത്. വള്ളിക്കുന്നടക്കമുള്ള മണ്ഡലങ്ങളില്‍ പതിനായിരത്തിലധികം വോട്ടുകളാണ് ചോര്‍ന്നത്.സിപിഎമ്മന്റെ ശക്തികേന്ദ്രമായ പെരിന്തല്‍മണ്ണയില്‍ പോലും വോട്ടു കുറഞ്ഞത് സിപിഎം നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ഈ മണ്ഡലങ്ങളില്‍ ചെറുകക്ഷികളായ എസ്ഡിപിഐ അമ്പതിനായിരത്തിനടുത്ത് വോട്ടു പിടിച്ചതും വെല്‍ഫെയര്‍ പതിനേഴായിരം ാേവട്ടു നേടിയതും ശ്രദ്ധേയമാണ്. ഈ വോട്ട ഏതു പാളയത്തില്‍ നിന്നാണ് പോയെതെന്നും സിപിഎം ചര്‍ച്ച ചെയ്‌തേക്കും. 2004ല്‍ ടികെ ഹംസ മഞ്ചേരിയില്‍ ജയിച്ചപ്പോള്‍ മലപ്പുറം ചുവന്നെന്ന് സിപിഎം അവകാശപ്പെട്ടിരുന്നു. പത്ത് വര്‍ഷം പിന്നിടുമ്പോള്‍ മഞ്ചേരിയുടെ പുതിയ രൂപമായ മലപ്പുറം മണ്ഡലത്തിലേറ്റ തിരിച്ചടി സിപിഎം എങ്ങിനെ വിശദീകരിക്കുമെന്ന് വരുദിവസങ്ങളില്‍ കാണാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!