Section

malabari-logo-mobile

എംഎ ബേബി എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ സന്നദ്ധത അറിയിച്ചു

HIGHLIGHTS : കുണ്ടറ :ലോകസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ എംഎ ബേബി തന്റെ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചു.

m a babyകുണ്ടറ :ലോകസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ എംഎ ബേബി തന്റെ എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചു. നിലവില്‍ കുണ്ടറ എംഎല്‍എയാണ് ബേബി. സിപിഎം പോളിറ്റ്ബ്യൂറോ യോഗത്തിലാണ് ബേബി രാജിസന്ന്ധത അറിയിച്ചത്.

കൊല്ലത്തെ തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്തി സംസാരിക്കവെയാണ് ബേബി ഇക്കാര്യം പറഞ്ഞത്. കുണ്ടറ മണ്ഡലത്തില്‍ പോലും ബേബിക്ക് ഭൂരിപക്ഷം ലഭിച്ചില്ലായിരുന്നു. കുണ്ടറയില്‍ തന്നെ ഒരു പഞ്ചായത്തില്‍ മാത്രമാണ് ബേബിക്ക് ലീഡുണ്ടായത്. അതും 18 വോട്ടു മാത്രമാണ് ലീഡ്. ബേബി ജനിച്ചു വളര്‍ന്ന പ്രാക്കുളത്ത് പോലും ബേബി പിറകിലായിരുന്നു.

sameeksha-malabarinews

ഈ തോല്‍വിയില്‍ കടുത്ത നിരാശയിലായിരുന്നു ബേബി. ഇതേ തുടര്‍ന്നാണ് ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് ബേബി രാജിക്കൊരുങ്ങിയിരിക്കുന്നത്.

എന്നാല്‍ ഇതിന് കേന്ദ്രനേതൃത്വം പച്ചക്കൊടി കാട്ടിയിട്ടില്ല. ഇക്കാര്യമല്ലാം വരുന്ന സംസ്ഥാനകമ്മിറ്റിയില്‍ പരിശോധിക്കട്ടെയെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ സംസ്ഥാനകമ്മിറ്റി ഇതിനുവദിച്ചാലും പിബി രാജി ആവിശ്യം അംഗീകരിക്കില്ലെന്നാണ് കരുതപ്പെടുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!