റിയാദ്: മെര്‍സ് രോഗബാധയെ തുടര്‍ന്ന് സൗദി അറേബ്യയില്‍ മരിച്ചവരുടെ എണ്ണം 163 ആയി. ആദ്യമായി 2012 ലാണ് സൗദിയില്‍ മെര്‍സ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. അന്നുതൊട്ട് ഇതുവരെ 520 പേരില്‍ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരണപ്പെട്ടത് മൂന്ന് സ്ത്രീകളാണെന്ന് അധികൃര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതെസമയം രോഗം പടരുന്നത് തടയാനായി സൗദി ആരോഗ്യ മന്ത്രാലയം വന്‍ മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി സ്‌കൂള്‍ അടക്കമുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളിലടക്കം ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി വരുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



