മലപ്പുറം ജില്ലയില്‍ അഞ്ചിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് 27ന്

മലപ്പുറം: ജില്ലയില്‍ തദ്ദേശസ്ഥാപനങ്ങളില്‍ ഒഴിവ് വന്ന സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 27ന് നടക്കും. ജില്ലയില്‍ അഞ്ചിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

പരപ്പനങ്ങാടി നഗരസഭയിലെ ഏഴാം വാര്‍ഡ് കീഴ്ച്ചിറ, ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ 18ാം വാര്‍ഡ് കളപ്പാറ, ആനക്കയം പഞ്ചായത്ത് 10ാം വാര്‍ഡ് നരിയാട്ടുപാറ, ആലിപ്പറമ്പ് പഞ്ചായത്ത് എട്ടാം വാര്‍ഡ് വട്ടപ്പറമ്പ്, മംഗലം പഞ്ചായത്ത് 16ാം വാര്‍ഡ് കൂട്ടായി ടൗണ്‍ എന്നിവടങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

അഞ്ചിടങ്ങളിലായ 7595 വോട്ടര്‍മാരാണുള്ളത്. പരപ്പനങ്ങാടി കീഴ്ച്ചിറയില്‍ 1337, ഊര്‍ങ്ങാട്ടിരി കളപ്പാറയില്‍ 1244, ആനക്കയം നരിയാട്ടുപാറയില്‍ 1490, ആലിപ്പറമ്പ് വട്ടപ്പറമ്പില്‍ 2108, മംഗലം കൂട്ടായി ടൗണില്‍ 1416 എന്നിങ്ങനെയാണ് വോട്ടര്‍മാരുടെ എണ്ണം. ജൂണ്‍ 28നാണ് വോട്ടെണ്ണല്‍ നടക്കുക.

Related Articles