Section

malabari-logo-mobile

കടലുണ്ടിപ്പുഴയില്‍ 36 കോടിയുടെ റഗുലേറ്റര്‍ പദ്ധതി: ആലിന്‍കടവിന് സാധ്യതയേറി

HIGHLIGHTS : വള്ളിക്കുന്ന്: കടലുണ്ടിപ്പുഴയില്‍ വള്ളിക്കുന്ന് മണ്ഡലം പരിധിയില്‍ പരിഗണനയിലുള്ള റഗുലേറ്റര്‍ പദ്ധതി നടപ്പാക്കാന്‍ സാധ്യത തേഞ്ഞിപ്പലം കടക്കാട്ടുപാറയ്...

വള്ളിക്കുന്ന്: കടലുണ്ടിപ്പുഴയില്‍ വള്ളിക്കുന്ന് മണ്ഡലം പരിധിയില്‍ പരിഗണനയിലുള്ള റഗുലേറ്റര്‍ പദ്ധതി നടപ്പാക്കാന്‍ സാധ്യത തേഞ്ഞിപ്പലം കടക്കാട്ടുപാറയ്ക്ക് സമീപമുള്ള ആലിന്‍കടലില്‍. പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആലിന്‍കടലിന് പ്രാമുഖ്യം നല്‍കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് സാധ്യതയേറിയത്. ആലിന്‍കടവ് മേഖലയില്‍ കടലുണ്ടിപുഴയ്ക്ക് താരതമ്യേന വീതി കുറവായതും ജലസംഭരണ ശേഷി കൂടുതലായതുമാണ് അനുകൂലമായതെന്ന് ചീഫ് എഞ്ചിനീയര്‍ കെ.എച്ച് ഷംസുദ്ധീന്‍ പറഞ്ഞു. കടലില്‍ നിന്ന് നിശ്ചിത കിലോമീറ്റര്‍ ദൂരമുള്ളതും പുഴയോരത്തിന് ഉയരം കൂടുതലുള്ളതും അനുകൂലമായ ഘടങ്ങളായാണ് എഞ്ചിനീയറിംഗ് വിഭാഗം വിലയിരുത്തിയത്.

കടക്കാട്ടുപാറയ്ക്ക് സമീപമുള്ള ആലിന്‍കടവില്‍ പുഴയോരം വരെ റോഡുള്ളതും വള്ളിക്കുന്ന് ഭാഗത്തെ പുഴയോരത്ത് റോഡിനായി സ്ഥലം ലഭിക്കുമെന്ന ഉറപ്പും പ്രദേശത്ത് പദ്ധതി നടപ്പാക്കുന്നത് ഉചിതമാണെന്ന് ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനെ ബോധ്യപ്പെടുത്തുകയായിരുന്നു. മറ്റ് കടവുകളെ അപേക്ഷിച്ച് റഗുലേറ്റര്‍ നിര്‍മാണത്തിന് ചെലവു കുറയുമെന്നതും പാലം നിര്‍ബന്ധമില്ലെന്നതും മറ്റൊരു അനുകൂലമായ ഘടകമാണ്. ഇറിഗേഷന്‍ ഐ.ഡി.ആര്‍.ബി ചീഫ് എഞ്ചിനീയര്‍മാരുടെ അനുകൂല റിപ്പോര്‍ട്ടും നിലവിലുണ്ട്. ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നിര്‍ദേശം കഴിഞ്ഞ ആഴ്ചയാണ് ജലസേചന വകുപ്പ് എഞ്ചിനീയറും സംഘവും സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

sameeksha-malabarinews

വള്ളിക്കുന്ന് ഇരുമ്പോത്തിങ്ങല്‍ കടവിലാണ് റഗുലേറ്റര്‍ കം ബ്രിഡ്ജ് നേരത്തെ പരിഗണിച്ചിരുന്നത്. 36 കോടി രൂപയാണ് സര്‍ക്കാര്‍ പദ്ധതിക്കായി വകയിരു ത്തിയിട്ടുള്ളത്. റഗുലേറ്റര്‍ സ്ഥാപിക്കുന്നതോടെ വള്ളിക്കുന്ന്, തേഞ്ഞിപ്പലം, മൂന്നിയൂര്‍ പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണത്തിനും കാര്‍ഷിക മേഖലകളിലേക്കുള്ള ജല വിതരണത്തിനും സംവിധാനമാകും. കടലില്‍ നിന്ന് ശുദ്ധജല സ്രോതസുകളിലേക്ക് ഉപ്പുവെള്ളം കയറുന്നതും തടയാനാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!