വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ ആടിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

മഞ്ചേരി: വീട്ടുമറ്റത്തെ കിണറ്റില്‍ വീണ ആടിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. പുഴങ്കാവ് പുല്ലഞ്ചേരി പുളിക്കല്‍ വീട്ടില്‍ ലത്തീഫിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് ആടിനെയാണ് രക്ഷപ്പെടുത്തിയത്. ഏകദേശം നാല്‍പ്പതടിയോളം ആഴമുള്ള ആള്‍മറയുള്ളതും, അഞ്ചടിയോളം വെള്ളമുള്ളതുമായ കിണറ്റിലാണ് ആട് വീണുപോയത്.

ആടിനെ രക്ഷിക്കാന്‍ ഫയര്‍മാനായ വി.സി.രഘുരാജ് നെറ്റിന്റേയും, റോപ്പിന്റേയും സഹായത്തോടെ കിണറ്റിലിറങ്ങി മറ്റ് സേനാംഗങ്ങളുടേയും, നാട്ടുകാരുടേയും സഹായത്തോടെ ആടിനെ പുറത്തെടുക്കുകയുമായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.

അസ്സി: സ്റ്റേഷന്‍ ഓഫീസര്‍ ഇ.കെ.അബ്ദുള്‍ സലീമിന്റെ നേതൃത്വത്തില്‍ ലീഡിംഗ് ഫയര്‍മാന്‍ എം.അബ്ദുള്‍ കരീം,ഫയര്‍മാന്‍ കെ.പി.അമീറുദ്ധീന്‍, ഫയര്‍മാന്‍ ഡ്രൈവര്‍മാരായ എന്‍.ജയ്കിഷ്, കെ.അഷ്‌റഫ് , ഹോം ഗാര്‍ഡായ എ.പി.അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.

Related Articles