ഹര്‍ത്താലിനും ആ പ്രണയത്തെ തടുക്കാനായില്ല: ഒടുവില്‍ വിവാഹത്തിന് കാര്‍മികത്വം വഹിച്ചത് എംഎല്‍എ തന്നെ

താനൂര്‍:  അപ്രതീക്ഷിത ഹര്‍ത്താലിനും ആ പ്രണയത്തെ തടയാനായില്ല. ഹര്‍ത്താല്‍ ദിനത്തില്‍ താനൂരില്‍ നടന്ന ഒരു പ്രണയവിവാഹത്തിന് ശുഭകരമായ ക്ലൈമാക്‌സ്. എന്നും ഓര്‍ക്കാന്‍ ഏറെ നാടകീയമായ നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് താനൂര്‍ക്കാരന്‍ സബിലാഷിന്റെയു പത്തനംതിട്ടക്കാരി മെറിന്‍മേരിയുടെയും വിവാഹം ഹര്‍ത്താല്‍ ദിനത്തില്‍ നടന്നത്.

ആറുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഇവര്‍ രജിസ്റ്റര്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുയായിരുന്നു. ഇതിനായി തിങ്കളാഴ്ച രാവിലെ താനൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് ഹര്‍ത്താലായതിനാല്‍ രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നില്ലെന്ന് അറിയുന്നത്.

തുടര്‍ന്ന് എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച ഇവര്‍ സ്ഥലം എംഎല്‍എ വി അബ്ദുറഹിമാനെ ബന്ധപ്പെടുകയായിരുന്നു. വിവരമറിഞ്ഞ എംഎല്‍
എ നേരിട്ട് സ്ഥലത്തെത്തുകയും, ഓഫീസ് പൂട്ടിപ്പോയ രജിസ്ട്രാറെ വിളിച്ചുവരുത്തുകയുമായിരുന്നു. തുടര്‍ന്ന് എംഎല്‍എ തന്നെ മുന്‍കൈ എടുത്ത് വിവാഹം നടത്തിക്കൊടുക്കുകായിരുന്നു. രജിസ്റ്റര്‍ചെയ്ത രശീതി നവദമ്പതികള്‍ക്ക് കൈമാറിക്കൊണ്ട് എംഎല്‍എ തന്നെ രണ്ടുപേരുടെയും കൈകള്‍ ചേര്‍ത്തുവെയ്ക്കുയായിരുന്നു.

ആറു വര്‍ഷം മുന്‍പ് ഇരുവരുടെയും ഒരു സുഹൃത്തിന്റെ വിവാഹവേളയിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്.

ചടങ്ങില്‍ ഇവര്‍ക്കുപുറമെ ഇരുവരുടെയും സുഹൃത്തുക്കളും അടുത്തബന്ധുക്കളും പങ്കെടുത്തു.

Related Articles