ദേശീയപാതയില്‍ കൊളപ്പുറത്ത് ടവേരകാര്‍ പാടത്തേക്ക് മറിഞ്ഞു 4 പേര്‍ക്ക് പരിക്ക്

രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി ജില്ലാപഞ്ചായത്ത് പ്രസിഡണ്ട്.

തിരുരങ്ങാടി: ദേശീയപാത കൂരിയാടിനും കുളപ്പുറത്തിനും ഇടയില്‍ ടവേര കാര്‍ നിയന്ത്രണംതെറ്റി പാടത്തേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്കുപറ്റി ഒരാളുടെ നില ഗുരുതരമാണ്. രാവിലെ 7. 30 നായിരുന്നു അപകടം തൃശൂരില്‍ നിന്നും കൊയിലാണ്ടിയിലേക്ക് പോകുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കൊയിലാണ്ടി കൊല്ലം സ്വദേശികളായ തെങ്ങുള്ള പറമ്പില്‍ വീട്ടില്‍രാജന്‍ 50 , പൂക്കാട് നടുതട്ടില്‍
രതീഷ് 37 ,രമേശ് 48 ,രഞ്ജിത്ത് 45 , എന്നിവര്‍ക്കാണ് പരിക്കേറ്റത്.എതിരെ വന്ന മറ്റൊരു വാഹനത്തെ വെട്ടിച്ചതാണ് അപകടത്തിന് കാരണം. വലിയ താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്.

അതുവഴി പോവുകയായിരുന്ന മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണന്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി സ്വന്തം വാഹനത്തില്‍ പരിക്കുപറ്റിയവരെ ആശുപത്രിയില്‍ എത്തിക്കുകയും ശേഷം ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്ത ശേഷമാണ് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മടങ്ങിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ കൂടാതെ ട്രോമാകെയര്‍ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

അപകടം പറ്റിയ പ്രദേശത്ത് റോഡിന്റെ കൈവരികള്‍ പലയിടത്തും തകര്‍ന്നുകിടക്കുയാണ്. കൈവരിയില്ലാത്തിനാലാണ് കാര്‍ താഴേക്ക് പതിക്കാനിടയായത്.

Related Articles